വാഷിംഗ്ടൺ: ഒസാമ ബിൻ ലാദന്റെ മകൻ ഹംസ ബിൻ ലാദനെക്കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം യുഎസ് ഡോളർ (ഏകദേശം 70800000 രൂപ) സമ്മാനം. യുഎസ് നയതന്ത്ര സുരക്ഷാ അസിസ്റ്റന്റ് സെക്രട്ടറി മൈക്കൽ ടി. ഇവാനോഫ് ആണ് ഇക്കാര്യം അറിയിച്ചത്. പാക്-അഫ്ഗാൻ അതിർത്തിയിലോ ഇറാനിലോ ഉണ്ടാവാനാണ് സാധ്യത. അല്‍ക്വയ്ദയെയും അവരുടെ ഭാവി നേതാക്കളെയും നേരിടുന്നതിന്റെ ഭാഗമായാണ് നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹംസ ലാദൻ അല്‍ക്വയ്ദയുടെ പുതിയ നേതാവായി വളർന്നുവന്നിരിക്കുകയാണ്. അമേരിക്കയ്ക്കും അതിന്റെ സഖ്യകക്ഷികൾക്കും എതിരായി ആക്രമണം നടത്താൻ ആഹ്വാനം ചെയ്ത് ഹംസ വീഡിയോ ഓഡിയോ ടേപ്പുകൾ പുറത്തുവിട്ടിട്ടുണ്ട്. ലാദന്റെ ജീവിച്ചിരിക്കുന്ന മൂന്ന് ഭാര്യമാരിലൊരാളായ ഖൈറാ സബറിന്റെ മകനാണ് ഹംസ. ലാദന്റെ മറ്റൊരു മകൻ അബോട്ടാബാദിലെ റെയ്ഡിനിടെ കൊല്ലപ്പെട്ടിരുന്നു. 2011 മേയ് രണ്ടിന് അബോട്ടാബാദില്‍ യുഎസ് നടത്തിയ അതീവ രഹസ്യ ഓപ്പറേഷനിലാണ് ബിന്‍ ലാദന് കൊല്ലപ്പെട്ടത്.
MT Evanoff, Asst Secy for Diplomatic Security, US Dept of State: Rewards for Justice Program is offering reward of up to 1 million US dollars for information leading to identification or location in any country, of al-Qa’ida leader Hamza bin Laden, son of deceased Osama bin Laden pic.twitter.com/HRWIFgxwi1
— ANI (@ANI) February 28, 2019