23
Friday
April 2021

അഴിമതിക്കാര്‍ക്കെതിരെ വരാന്‍പോകുന്നത് ശക്തമായ നടപടി

Google+ Pinterest LinkedIn Tumblr +

ഇടുക്കി: അഴിമതിക്കാര്‍ക്കെതിരെ വരാന്‍പോകുന്നത് ശക്തമായ നടപടികളാണെന്നും നാട്ടില്‍ ഒരുതരത്തിലുമുള്ള അഴിമതിയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വിജിലന്‍സ് ഇടുക്കി യൂണിറ്റ് മുട്ടത്ത് നിര്‍മിച്ച പുതിയ ഓഫീസ് മന്ദിരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഴിമതിക്കാര്‍ക്കെതിരെ നടപടി എടുത്താല്‍ തടസം നില്‍ക്കാന്‍ ഈ സര്‍ക്കാര്‍ ഉണ്ടാകില്ലെന്ന് വിജിലന്‍സിന് ഇപ്പോള്‍ ബോധ്യമുണ്ട്. സധൈര്യം അവര്‍ മുന്നോട്ടുപോകണം എന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. അക്കാര്യത്തില്‍ വിജിലന്‍സിന് ഒരു ശങ്കയുടെയും ആവശ്യമില്ല. അഴിമതിക്കാര്‍ മനസിലാക്കാനാണ് ഇക്കാര്യം പരസ്യമായി പറയുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സാധാരണക്കാരന്റെ. അവകാശങ്ങള്‍ നിഷേധിക്കപ്പെടുകയാണ് അഴിമതിയിലൂടെ ഉണ്ടാകുന്നതെന്നും അത് തടയാന്‍ കൂടുതല്‍ മികവോടെ വിജിലന്‍സ് മുന്നോട്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു.

അഴിമതി ഇല്ലാത്തതിന്റെ പേരില്‍ സംസ്ഥാനം സല്‍പ്പേര് സമ്പാദിച്ചിട്ടുണ്ട്. ഇവിടെ അഴിമതി ഇല്ലാത്തതുകൊണ്ട് കിട്ടിയതല്ല അത്. കേരളത്തില്‍ ഉന്നതങ്ങളില്‍ അഴിമതിയില്ല എന്ന് രാജ്യം തിരിച്ചറിഞ്ഞതുകൊണ്ടാണ് സല്‍പ്പേര് നമുക്ക് കിട്ടിയത്. എല്ലാതലങ്ങളിലും ഇവിടെ അഴിമതി ഇല്ലാതായിട്ടില്ല. അര്‍ഹതയുള്ള തീരുമാനങ്ങള്‍ വേഗത്തില്‍ എടുക്കാന്‍ കഴിയണം. വ്യവസായ മേഖലയില്‍ പുതിയ യൂണിറ്റ് തുടങ്ങാന്‍ അപേക്ഷ നല്‍കിയാല്‍ 30 ദിവസത്തിനുള്ളില്‍ തീരുമാനം എടുക്കണം. 30 ദിവസം കഴിഞ്ഞാല്‍ തീരുമാനം എടുത്തിട്ടിില്ലെങ്കില്‍ അനുമതികിട്ടിയതായി കണക്കാക്കി അപേക്ഷന് മുന്നോട്ടുപോകാം. ഇതിപ്പോള്‍ സംസ്ഥാനത്തെ നിയമമാണ്. ജനങ്ങളുടെ അപേക്ഷ കിട്ടിയാല്‍ അത് തട്ടിക്കളിക്കാനുള്ളതല്ല.

നിശ്ചിത ദിവസങ്ങള്‍ക്കുള്ളില്‍ തീരുമാനം ഉണ്ടാകണം. അല്ലെങ്കില്‍ അത് ക്രമവിരുദ്ധമായേ സര്‍ക്കാര്‍ കണക്കാക്കൂ. സ്വകാര്യ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിയമനത്തിന് കോഴവാങ്ങുന്ന സ്ഥിതി നിലവിലുണ്ട്. അതുപോലെ സ്വാശ്രയ കേളെജുകളില്‍ മാനേജ്മെന്റ് ക്വാട്ടയില്‍ ലക്ഷങ്ങള്‍ വാങ്ങുന്ന പതിവുമുണ്ട്. നിമയവിരുദ്ധമായ നടപടിയാണിത്. ഇക്കാര്യത്തില്‍ ഫലപ്രദമായ നടപടി ഉണ്ടാകേണ്ടതുണ്ടെന്ന്ും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എല്ലാമേഖലയിലും അഴിമതി വിമുക്തമാക്കാന്‍ വിജില്‍സ് പരിശോധനകള്‍ കര്‍ക്കശമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ചടങ്ങില്‍ വൈദ്യുതിവകുപ്പ് മന്ത്രി എം.എം. മണി അധ്യക്ഷനായിരന്നു. അഡ്വ.ജോയ്സ് ജോര്‍ജ് എം.പി, വിജിലന്‍സ് ഡി.ജി.പി ബി.എസ് മുഹമ്മദ് യാസിന്‍, ഐ.ജി എച്ച്.വെങ്കിടേഷ്, ജനപ്രതിനിധികളായ സിനോജ് ജോസ്, കുട്ടിയമ്മ മൈക്കിള്‍, അന്നമ്മചെറിയാന്‍, ഔസേപ്പച്ചന്‍ ചാരുകുന്നത്ത്, പി.ഡബ്ലുഡി സൂപ്രണ്ടിങ് എഞ്ചിനീയര്‍ സൈജാമോള്‍ എന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിജിലന്‍സ് ബുള്ളറ്റിന്റെ പ്രകാശനം മുഖ്യമന്ത്രി നിര്‍വഹിച്ചു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com