21
Wednesday
October 2020

സ്വര്‍ണ വില വീണ്ടും വര്‍ദ്ധിച്ച് പവന് 23520 രൂപയായി

Google+ Pinterest LinkedIn Tumblr +

കൊച്ചി: സ്വര്‍ണ വില വീണ്ടും വര്‍ദ്ധിച്ച് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. പവന് 240 രൂപയുടെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ സ്വര്‍ണം പവന് 23520 രൂപയായി. 2940 രൂപയാണ് ഇന്നത്തെ ഗ്രാം വില.

ഈ മാസത്തിന്റെ ആരംഭത്തില്‍ 22760 രൂപയായിരുന്നു പവന്‍ വില. 12 ദിവസത്തിനുള്ളില്‍ വിലയില്‍ 760 രൂപയുടെ വര്‍ധനവാണുണ്ടായത്. ഡോളറിനെതിരെ രൂപയുടെ മൂല്യതകര്‍ച്ചയും അമേരിക്കന്‍ സമ്പദ് വ്യവസ്ഥയുടെ നില മെച്ചപ്പെടുകയും ചെയ്തതോടെ ഇന്ത്യയില്‍ നിന്ന് പുറത്തേക്കുള്ള മൂലധന ഒഴുക്ക് തുടരുന്നതാണ് സ്വര്‍ണവില ഉയരാന്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത്.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com