ന്യൂഡൽഹി: ആരോഗ്യനില വഷളായ ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ സ്ഥാനം ഒഴിഞ്ഞേക്കും. ഈ സാഹചര്യത്തിൽ ഘടക കക്ഷിയായ എംജിപിയുടെ നേതാവും നിലവില്‍ മന്ത്രിസഭയില്‍ രണ്ടാമനുമായ സുധിന്‍ ധവാലികര്‍ ഗോവ മുഖ്യമന്ത്രിയാകുമെന്നാണ് സൂചന.
ആഗ്നേയഗ്രന്ഥി തകരാറിലായതിനെത്തുടർന്ന് ചികിത്സയിലിരുന്ന മനോഹര്‍ പരീക്കറെ ആരോഗ്യനില വഷളായതിനെത്തുടർന്ന് ഡൽഹി എയിംസിൽ പ്രവേശിപ്പിച്ച സാഹചര്യത്തിലാണ് മറ്റൊരാള്‍ക്ക് മുഖ്യമന്ത്രിയുടെ ചുമതലകള്‍ നല്‍കാനുള്ള നീക്കം.
ഗോവ ബീച്ചില്‍ ബിക്കിനി നിരോധിക്കണമെന്ന പ്രസ്താവനയിലൂടെ വാര്‍ത്തകളില്‍ ഇടംനേടിയിട്ടുള്ള നേതാവാണ് സുധിന്‍ ധവാലികര്‍.