ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായി സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ പരസ്യത്തിനെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. പൊതുജനത്തിന്റെ പണം രാഷ്ട്രീയ പ്രചാരണത്തിനായല്ല, വികസനത്തിനായാണ് ഉപയോഗിക്കേണ്ടതെന്ന് ഗവര്‍ണര്‍ പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരെ നിയമസഭയില്‍ പ്രമേയം പാസ്സാക്കുകയും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഇതിനെതിരെ പരസ്യമായി രംഗത്ത് വരികയും ചെയ്തതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി ദേശീയ മാധ്യമങ്ങളില്‍ അടക്കം കേരള സര്‍ക്കാര്‍ പരസ്യം നല്‍കിയത്.
പൗരത്വ നിയമ ഭേദഗതി: സംസ്ഥാന സര്‍ക്കാരിന്റെ പരസ്യത്തിനെതിരെ ഗവര്‍ണര്‍
Share.