21
Wednesday
October 2020

ദുരിതാശ്വാസ നിധിയിലേക്ക് ഗവര്‍ണര്‍ ഒരുലക്ഷം നല്‍കും, സ്വാതന്ത്ര്യദിനത്തിലെ ‘അറ്റ്‌ഹോം’ പരിപാടി റദ്ദാക്കി

Google+ Pinterest LinkedIn Tumblr +

തിരുവനന്തപുരം: സംസ്ഥാനത്തെ മഴക്കെടുതികളുടെ പശ്ചാത്തലത്തില്‍ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് രാജ്ഭവനില്‍ നടത്താനിരുന്ന അറ്റ് ഹോം സ്വീകരണ പരിപാടി റദ്ദാക്കിയതായി ഗവര്‍ണര്‍ പി. സദാശിവം അറിയിച്ചു.ഗവര്‍ണറുടെ ശമ്പളത്തില്‍നിന്ന് ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ തീരുമാനിച്ചതായും ഗവര്‍ണര്‍ അറിയിച്ചു. കെടുതികളുടെ പശ്ചാത്തലത്തില്‍ രാജ്ഭവന്‍ ജീവനക്കാരോടും, സര്‍ക്കാര്‍ ജീവനക്കാരോടും പൊതുജനങ്ങളോടും ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായി സംഭാന ചെയ്യാന്‍ അഭ്യര്‍ഥിച്ചു.

സര്‍ക്കാരിന്റെയും ദുരന്ത നിവാരണ ഏജന്‍സികളുടേയും നിര്‍ദേശങ്ങള്‍ അനുസരിച്ച് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും പുനരധിവാസ നടപടികള്‍ക്കും പൊതുജനങ്ങള്‍ സഹകരിക്കണം. സര്‍ക്കാര്‍ നടത്തിവരുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഗവര്‍ണര്‍ സംതൃപ്തി രേഖപ്പെടുത്തി.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com