4
Friday
December 2020

പഠനോത്സവം നടത്തി

Google+ Pinterest LinkedIn Tumblr +

കോന്നി: ഗവ.എൽ.പി.സ്കൂളിൽ പഠനോത്സവം 2020 നടത്തി. രാവിലെ പത്തിന് ഈശ്വര പ്രാർത്ഥനയോടെ പരിപാടികൾക്ക് തുടക്കം കുറിച്ചു. വിദ്യാർത്ഥികളുടെ പഠന മികവ് തെളിയിക്കുന്നതിനുള്ള വേദിയായി ഇന്ന് സ്കൂൾ ആഡിറ്റോറിയം.

അലീന സജി യുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സ്കൂൾ ലീഡർ അനാമിക. ആർ. ശേഖർ സ്വാഗതം പറഞ്ഞു. വർണ്ണോത്സവം 2019-ലെ ലളിത ഗാന മത്സരത്തിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ സ്നേഹിത ബിനു പഠനോത്സവത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രമുഖ തകിൽ വാദകൻ കോന്നിയൂർ ഗോപകുമാർ, പ്രമുഖ ഇടക്ക വാദകൾ കോന്നിയൂർ വിപിൻ കുമാർ എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു. വൈഗ.ബി.എച്ച്, ലാവണ്യ ലിനോഷ്, നസ്റിയ ഫാത്തിമ, അനന്യ ശ്യാം, അഷ്ലി സജി എന്നിവർ പ്രസംഗിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികൾ ആരംഭിച്ചു. മുഖ്യാതിഥി കോന്നിയൂർ വിപിൻ കുമാർ ഇടക്ക വാദ്യോപകരണത്തെ കുറിച്ച് വിശദീകരണം നടത്തി .കലാപരിപാടിയിൽ ഉപ്പ് സത്യാഗ്രഹത്തിന്റെ ദ്യശ്യായാവിഷ്കാരം ശ്രദ്ദേയമായിരുന്നു.

Share.

About Author

Comments are closed.

Social Media Auto Publish Powered By : XYZScripts.com