27
Friday
November 2020

ജിസാറ്റ് 11 വിക്ഷേപണം പൂർണ വിജയം; ഇന്റര്‍നെറ്റിന് ഇനി വേഗത കൂടും

Google+ Pinterest LinkedIn Tumblr +

ന്യൂഡല്‍ഹി: ഇന്ത്യ ഇതുവരെ വിക്ഷേപിച്ചതില്‍ ഏറ്റവും ഭാരമേറിയ വാര്‍ത്താ വിതരണ ഉപഗ്രഹം ജിസാറ്റ് 11 വിജയകരമായി വിക്ഷേപിച്ചു. ഫ്രാന്‍സിന്റെ വിക്ഷേപണ വാഹനമായ ഏരിയന്‍ 5 ആണ് ജിസാറ്റ് 11നെ ഭ്രമണപഥത്തിലെത്തിച്ചത്. ഫ്രഞ്ച് ഗയാനയിലെ കൗറു വിക്ഷേപണ നിലയത്തില്‍ നിന്ന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ മൂന്നരയോടെ ആയിരുന്നു വിക്ഷേപണം. രാജ്യത്ത് 16 ജിബിപിഎസ് വേഗത്തിലുള്ള ഇന്റര്‍നെറ്റ് ലഭ്യമാക്കുകയാണ് ജിസാറ്റ് 11 ൻ്റെ ലക്ഷ്യം.

5845 കിലോഗ്രാമാണ് ജിസാറ്റ് 11ന്റെ ഭാരം. 15 വര്‍ഷമാണ് ഉപഗ്രഹത്തിന്റെ കാലാവധി. 1200 കോടി രൂപയാണ് ചെലവ്. റേഡിയോ സിഗ്‌നല്‍ സ്വീകരിക്കുകയും പുറത്തുവിടുകയും ചെയ്യുന്ന 40 ട്രാന്‍സ്‌പോണ്ടറുകള്‍ ഉപഗ്രഹത്തിലുണ്ട്.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com