21
Wednesday
October 2020

ഹരിത കേരളം മിഷന്‍ ഫേസ്ബുക്ക് ലൈവ്

Google+ Pinterest LinkedIn Tumblr +

തിരുവനന്തപുരം: വീടുകളില്‍ മൈക്രോ ഗ്രീന്‍ കൃഷി, പച്ചക്കറി കൃഷി തുടങ്ങിയവ ചെയ്യുന്നവര്‍ക്ക് സംശയനിവാരണത്തിനായി ഹരിത കേരളം മിഷന്‍ ഫേസ്ബുക്ക് ലൈവ് സംഘടിപ്പിക്കുന്നു. ഇന്ന് വൈകുന്നേരം നാല് മുതല്‍ അഞ്ചു മണി വരെയാണ് ഫേസ്ബുക്ക് ലൈവ്. മൈക്രോ ഗ്രീന്‍ കൃഷി, പച്ചക്കറി കൃഷി എന്നിവയുമായി ബന്ധപ്പെട്ട് വിത്ത് തയാറാക്കല്‍, കൃഷി ചെയ്യേണ്ട വിധം, വളപ്രയോഗം തുടങ്ങി എല്ലാ കാര്യങ്ങള്‍ക്കും വിശദമായ ഉത്തരം ഹരിതകേരളം മിഷനിലെ കാര്‍ഷിക വിദഗ്ധര്‍ നല്‍കും.

ഹരിതകേരളം പേജ് സന്ദര്‍ശിച്ച് ലൈവ് കാണാവുന്നതാണ്. ലോക്ക് ഡൗണ്‍ കാലത്ത് വീടുകളില്‍ പച്ചക്കറിക്കൃഷി ചെയ്യണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനത്തെ തുടര്‍ന്ന് ഇതിനായുള്ള കര്‍മപരിപാടികള്‍ മറ്റ് വകുപ്പുകള്‍ക്കൊപ്പം ഹരിത കേരളം മിഷനും ആവിഷ്‌കരിച്ചിരുന്നു.വിവിധ ജില്ലകളില്‍ ഇതിനുള്ള മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്.ഇവയ്ക്ക് നല്ല പ്രതികരണമാണ് ലഭിച്ചുവരുന്നത്.ഇതുമായി ബന്ധപ്പെട്ട് കൃഷി ചെയ്യുന്നവരില്‍ നിന്നും സംശയനിവാരണത്തിനായുള്ള നിരവധി ഫോണ്‍കോളുകള്‍ ലഭിക്കുന്നുണ്ട്.ഇതേത്തുടര്‍ന്നാണ് ഫേസ്ബുക്ക് ലൈവ് സംഘടിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് ഹരിതകേരളം മിഷന്‍ എക്സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ടി. എന്‍. സീമ അറിയിച്ചു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com