തിരുവനന്തപുരം: ജില്ലാ ശുചിത്വമിഷനും ഹയര്സെക്കെന്ഡറി നാഷണല്‍ സര്‍വീസ് സ്കീമും സംയുക്തമായി ഡിസംബര്‍ 22 മുതല്‍ 28 വരെ ഹരിതം സപ്തദിന ക്യാമ്പ് സംഘടിപ്പിക്കുന്നു. ക്യാമ്പുകള്‍ സംഘടിപ്പിക്കുന്ന സ്കൂള്‍ പരിസരത്തെ പ്രധാനപ്പെട്ട പൊതുസ്ഥലത്ത് വരുന്ന ഏതെങ്കിലുമൊരു മാലിന്യകൂമ്പാരം വൃത്തിയാക്കി അവിടെ ഹരിത ഉദ്യാനം ഉണ്ടാക്കുകയും അത് സുസ്ഥിരമായി നിലനിര്‍ത്തുകയും ചെയ്യുക എന്നതാണ് ലക്ഷ്യം.
95 ക്യാമ്പുകളാണ് സംഘടിപ്പിക്കുക. ഇതിലൂടെ 95 പൊതുസ്ഥലത്തെ മാലിന്യകൂമ്പാരം വൃത്തിയാക്കി ഹരിത ഉദ്യാനമായി മാറ്റപ്പെടുന്നു. അതോടൊപ്പം ജൈവമാലിന്യം എങ്ങനെ കമ്പോസ്റ്റാക്കി മാറ്റാം എന്നത് സംബന്ധിച്ച് അവരെ ബോധവല്‍ക്കരിക്കുന്നു. ജില്ലയിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് ഈ സംരംഭം നടപ്പാക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു പറഞ്ഞു.