8
Monday
March 2021

മിന്നൽ ഹർത്താൽ; ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു

Google+ Pinterest LinkedIn Tumblr +

എറണാകുളം: കാസർഗോഡ് കൊലപാതകത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ച മിന്നൽ ഹർത്താലിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു.

കൊലപാതകം നടന്നതിന് പിന്നാലെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഹർത്താലിന് ആഹ്വാനം ചെയ്യുകയായിരുന്നു. എന്നാൽ ഹർത്താലോ പണിമുടക്കോ പ്രഖ്യാപിക്കുന്നതിന് ഏഴു ദിവസം മുൻപ് നോട്ടീസ് നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. യൂത്ത് കോൺഗ്രസ്സ് നേതാക്കൾ കോടതിയലക്ഷ്യം നടത്തിയതായി കോടതി നിരീക്ഷിച്ചു.

മിന്നൽ പണിമുടക്ക് മൂലം ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ട് ഒരു കാരണവശാലും ന്യായീകരിക്കാൻ സാധിക്കില്ലെന്ന് കോടതി പറഞ്ഞു. ഹർത്താലുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഡീൻ കുര്യാക്കോസ്, യുഡിഎഫ് ജില്ലാ ചെയർമാൻ, കൺവീനർ എന്നിവർക്കെതിരെ പൊലീസ് മുഖേന നോട്ടീസ് അയക്കാൻ കോടതി നിർദേശിച്ചു.

മിന്നൽ ഹർത്താൽ ആഹ്വാനങ്ങൾ വാർത്തയാക്കരുതെന്ന് കോടതി മാധ്യമങ്ങൾക്കും മുന്നറിയിപ്പ് നല്കി. ഇത്തരത്തിൽ റിപ്പോർട്ട് ചെയ്താൽ കൂട്ടുത്തരവാദിത്തമുണ്ടാകുമെന്നും കോടതി ഓർമ്മിപ്പിച്ചു. ഹർത്താലുകൾ സാമൂഹിക വിരുദ്ധമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും കോടതി ഓർമിപ്പിച്ചു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com