തിരുവനന്തപുരം: കെഎസ്ആർടിസിയിൽ കൂട്ടപിരിച്ചുവിടലിന് സാദ്ധ്യത. കെഎസ്ആർടിസിയിലെ എം പാനൽ ജീവനക്കാരെ പിരിച്ചുവിടണമെന്ന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണിത്. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. പിരിച്ചുവിടൽ സുപ്രീം കോടതി ഉത്തരവുകൾക്ക് വിധേയമായാവണമെന്നും, ഒഴിവുകളിൽ പി.എസ്.സി അഡ്വൈസ് ചെയ്തവരെ നിയമിക്കണമെന്നും ഹൈക്കോടതി. പത്ത് വർഷത്തിൽ താഴെ സർവീസ് ഉള്ളവരെയും ഒരു വർഷം 120 ദിവസം ജോലി ചെയ്യാത്തവരെയുമാണ് പിരിച്ചുവിടുന്നത്. ഇതോടെ നാലായിരത്തിലധികം പേർക്ക് ജോലി നഷ്ടമാകും. ഏഴായിരത്തോളം പേരാണ് കെഎസ്ആര്‍ടിസിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നത്.
എന്നാൽ എം പാനല്‍ ജീവനക്കാരെ പിരിച്ചുവിടണമെന്ന ഹൈക്കോടതി വിധിയില്‍ അവ്യക്തതയെന്ന് കെഎസ്ആര്‍ടിസി എംഡി ടോമിന് ജെ. തച്ചങ്കരി. വിധി നടപ്പാക്കാന്‍ സാവകാശം തേടുമെന്നും അദ്ദേഹം പറഞ്ഞു.