പത്തനംതിട്ട: ജില്ലയില്‍ പകര്‍ച്ചവ്യാധി ഭീഷണിയെ നേരിടുന്നതിനും കുട്ടികളിലും അവരിലൂടെ കുടുംബങ്ങളിലും ആരോഗ്യപരമായ ശീലങ്ങള്‍ പരിപോഷിപ്പിക്കുന്നതിനുമായി ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി ആരോഗ്യത്തിനായി ഒരു ദിവസം എന്ന ബോധവത്ക്കരണ പദ്ധതി നടപ്പാക്കുമെന്ന് ജില്ലാ കളക്ടര്‍ പി.ബി.നൂഹ് അറിയിച്ചു.
എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തിങ്കളാഴ്ച ദിവസങ്ങളില്‍ ബോധവത്ക്കരണം നടത്തും. ഇതിന്റെ ഭാഗമായി നാല് ബോധവത്ക്കരണ സന്ദേശങ്ങള്‍ നല്‍കും. തിളപ്പിച്ച വെള്ളം മാത്രമേ കുടിക്കുന്നതിനും പാചകം ചെയ്യുന്നതിനും ഉപയോഗിക്കാവൂ. ആഴ്ചയില്‍ രണ്ട് ദിവസം കിണറിലെ ജലം സൂപ്പര്‍ക്ലോറിനേറ്റ് ചെയ്യണം. ആഴ്ചയിലൊരിക്കല്‍ കൊതുക്കൂത്താടി ഉറവിട നശീകരണം ശീലമാക്കണം. വീടും പരിസരവും കൂത്താടി ഉറവിടങ്ങ ള്‍ക്കായി പരിശോധിക്കുന്ന വിധം കുട്ടികളെ പരിശീലിപ്പിക്കണം. മലിനജലവുമായി സമ്പ ര്ക്കത്തിലേര്പ്പെടുന്ന എല്ലാവരും ആഴ്ചയിലൊരിക്കല്‍ രണ്ട് ഡോക്സിസൈക്ലീന്‍ ഗുളിക വീതം എലിപ്പനി പ്രതിരോധത്തിനായി കഴിക്കണം. എലിപ്പനി പകരുന്ന വിധവും രോഗലക്ഷണങ്ങളും പഠിപ്പിക്കും. ആദ്യ പിരീയഡില്‍ ക്ലാസ് ടീച്ചര്‍ കുട്ടികള്‍ക്ക് ബോധവത്ക്കര ണ ക്ലാസ് എടുക്കുകയും പ്രദര്‍ശനം സംഘടിപ്പിക്കുകയും ചെയ്യണമെന്നും കളക്ടര്‍ അറിയിച്ചു.