24
Tuesday
November 2020

ട്രാഫിക് നിയമ ലംഘനങ്ങള്‍ക്ക് സെപ്റ്റംബർ ഒന്ന് മുതൽ കനത്ത പിഴ

Google+ Pinterest LinkedIn Tumblr +

തിരുവനന്തപുരം: മോട്ടോര്‍ വാഹന നിയമത്തിൽ ഭേദഗതി. സെപ്റ്റംബർ ഒന്ന് മുതൽ ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് കനത്ത പിഴ ചുമത്തും. പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ ഉണ്ടാക്കുന്ന വാഹനാപകടങ്ങള്‍ക്ക് രക്ഷകര്‍ത്താക്കളെ മൂന്നു വര്‍ഷം ജയിലില്‍ അടയ്ക്കാനും ഉള്‍പ്പെടെയുള്ള ഭേദഗതികളോടെയാണ് നിയമം നടപ്പാക്കുന്നത്.

ഹെല്‍മറ്റില്ലാതെ വാഹനമോടിച്ചാല്‍ ഇനി 1000 രൂപ പിഴയും, 3 മാസത്തേക്ക് ലൈസന്‍സ് റദ്ദാക്കുകയും ചെയ്യും. വാഹനം ഒടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ 5000 രൂപയാണ് പിഴ. നിലവില്‍ ഇത് 1000 രൂപയാണ്. മദ്യപിച്ച് വാഹനം ഓടിച്ചാല്‍ പിഴ 10000 രൂപയാണ്. സീറ്റ് ബെല്‍റ്റ് ഇട്ടില്ലെങ്കില്‍ പിഴ 1000 രൂപയാകും.

അപകടപരമായ ഡ്രൈവിങിന് 5000 രൂപയും, ട്രാഫിക്ക് നിയമലംഘനത്തിന് പിഴ 500 രൂപയുമായിരിക്കും. ലൈസൻസ് ഇല്ലാത്തവർക്ക് 5000 രൂപ, പെര്‍മിറ്റില്ലെങ്കിൽ 10,000 രൂപ, എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് മാര്‍ഗ്ഗ തടസം സൃഷ്ടിച്ചാല്‍ 10,000 രൂപ, ഇന്‍ഷുറന്‍സ് ഇല്ലെങ്കിൽ 2000 രൂപയും പിഴ ഈടാക്കും.

വാഹന റജിസ്‌ട്രേഷനും ലൈസന്‍സ് എടുക്കാനും ആധാര്‍ നിര്‍ബന്ധമാക്കും.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com