ബംഗളൂരു: കേരളം പ്രളയക്കെടുതിയില്‍ മുങ്ങുമ്പോള്‍ അയല്‍സംസ്ഥാനമായ കര്‍ണാടകയിലും മഴ കനക്കുന്നു. കര്‍ണാടകയില്‍ വിവിധ ഭാഗങ്ങളില്‍ പെയ്ത മഴയില്‍ രണ്ട് പേര് മരണപ്പെട്ടു. ഒരാളെ കാണാതായിട്ടുണ്ട്. വെള്ളം പൊങ്ങിയതോടെ പല ട്രെയിനുകളും റദ്ദാക്കിയത് കൂടാതെ, കോസ്റ്റല്‍ റീജയണും ഓള്‍ഡ് മെെസൂറിലേക്കുള്ള ഗതാഗതവും നിരോധിച്ചിട്ടുണ്ട്.
അഞ്ചു ജില്ലകള്‍ക്ക് സുരക്ഷ മുന്നറിയിപ്പ് നല്കാന് മുഖ്യമന്ത്രി കുമാരസ്വാമി ഉത്തരവിട്ടുണ്ട്. ദക്ഷിണ കന്നഡ, ഹസന്, ചിക്കിംഗളൂരു, കൊടക്, ശിവമോഗ എന്നിവടങ്ങളാണ് നിരീക്ഷണത്തിലുള്ളത്. 18 ദുരിതാശ്വാസ ക്യാമ്പുകളാണ് ഇപ്പോള്‍ തുറന്നിരിക്കുന്നത്. താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് 666 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.
ബംഗളൂരുവില്‍ നിന്ന് മംഗളൂരു, കുന്ദാപുര, ധര്‍മസ്ഥല തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ബസുകള്‍ കര്‍ണാടക എസ്ആര്ടിസി റദ്ദാക്കിയിട്ടുണ്ട്. കൂടാതെ, കേരളത്തിലേക്കുള്ള ബസുകളും നിര്‍ത്തി വച്ചിരിക്കുകയാണ്.