8
Monday
March 2021

ഹെലികോപ്റ്റർ ദൗത്യം വിജയിച്ചു; പൂർണ ഗർഭിണിയായ യുവതിയെ ആശുപത്രിയിലെത്തിച്ചു

Google+ Pinterest LinkedIn Tumblr +

കോട്ടയം: ദുരന്തമുഖത്തു നിന്നും ഹെലികോപ്റ്ററിൽ രക്ഷപ്പെടുത്തിയ പൂർണ്ണ ഗർഭിണിയായ യുവതി ആശുപത്രിയിൽ സുഖം പ്രാപിച്ചു വരുന്നു. ഏയ്ഞ്ചൽവാലി ആറാട്ടുകളം മുട്ടുമണ്ണിൽ വീട്ടിൽ അനീഷിന്റെ ഭാര്യ രജനി (24) യെയാണ് ഹെലികോപ്റ്ററിലെത്തിയ സംഘം രക്ഷപ്പെടുത്തിയത്. കഴിഞ്ഞ മൂന്നു ദിവസമായി കനത്ത മഴ പെയ്യുന്ന ഏയ്ഞ്ചൽ വാലിയിൽ റോഡുകൾ മിക്കതും മണ്ണിടിഞ്ഞ് ഗതാഗതയോഗ്യമല്ലാത്ത അവസ്ഥയിലാണ്. മിക്ക വീടുകളും ഒറ്റപ്പെട്ടു കിടക്കുന്നു. ഇന്ന് രാവിലെ വേദന അനുഭവപ്പെട്ട രജനിയെ മുൻ വാർഡംഗം സിബിയുടെ നേതൃത്യത്തിൽ ഏയ്ഞ്ചൽവാലി ഇംഗ്ലീഷ് മീഡിയം സ്‌കൂളിൻ്റെ ഗ്രൗണ്ടിലെത്തിച്ചു. ജില്ലാ ഭരണകൂടത്തിൻ്റെ സമയോചിതമായ ഇടപെടൽ മൂലം കൃത്യ സമയത്ത് തന്നെ മെഡിക്കൽ സംഘവുമായി ഹെലികോപ്റ്റർ എയ്ഞ്ചൽവാലി സ്‌കൂൾ ഗ്രൗണ്ടിൽ എത്തിക്കാൻ സാധിച്ചു.

കോട്ടയം ജില്ല ആശുപത്രിയിലെ ഡോ. ഭാഗ്യശ്രീയുടെ നേതൃത്യത്തിലുള്ള മെഡിക്കൽ സംഘം ചെക്കപ്പിനു ശേഷം രജനിയെ ഹെലികോപ്റ്ററിലേക്ക് കയറ്റി. കയറുന്ന സമയത്ത് രജനിയ്ക്ക് ബോധക്ഷയം ഉണ്ടായത് കുറച്ച് പരിഭ്രാന്തി സൃഷ്ടിച്ചു. കാഞ്ഞിരപ്പള്ളി അമൽജ്യോതി എഞ്ചിനീയറിംഗ് കോളജ് ഗ്രൗണ്ടിലെത്തിച്ച രജനിയെ പെട്ടെന്ന് തന്നെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. രോഗി അപകടനില തരണം ചെയ്തുവെന്നും ലേബർ റൂമിൽ നിരീക്ഷണത്തിലാണെന്നും സൂപ്രണ്ട് ഡോ. ബാബു സെബാസ്റ്റ്യൻ അറിയിച്ചു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com