20
Tuesday
October 2020

ജില്ലയില്‍ അതീവ ജാഗ്രതാ നിര്‍ദേശം

Google+ Pinterest LinkedIn Tumblr +

പത്തനംതിട്ട: നാളെയും മറ്റന്നാളും ജില്ലയില്‍ മഞ്ഞ അലര്‍ട്ടും ഏഴിന് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന നിര്‍ദേശത്തോടുകൂടി കാലാവസ്ഥാനിരീക്ഷണ കേന്ദ്രം ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലയില്‍ അീവജാഗ്രതാ നിര്‍ദേശം. ഇതുമായി ബന്ധപ്പെട്ട് അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിന് എല്ലാ താലൂക്ക് ആഫീസുകളിലും വില്ലേജ് ഓഫീസുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. അടിയന്തര സാഹചര്യങ്ങളില്‍ പൊതുജനങ്ങള്‍ക്ക് വില്ലേജ് ഓഫീസുകളിലും താലൂക്ക് ഓഫീസുകളിലും കളക്ടറേറ്റിലും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകളമായി ബന്ധപ്പെടാം. പോലീസ്, ഫയര്‍ ആന്‍ഡ് റസ്‌ക്യു, പൊതുമരാമത്ത്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ സപ്ലൈ ഓഫീസര്‍ തുടങ്ങിയ വകുപ്പ് മേലധ്യക്ഷന്മാര്‍ക്ക് മഴക്കെടുതിയുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിന് ആവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി.

കണ്‍ട്രോള്‍ റൂം നമ്പരുകള്‍: ജില്ലാ കളക്ടറേറ്റ് 0468 2322515, 2222515, 8078808915, താലൂക്ക് ഓഫീസ് കോഴഞ്ചേരി 0468 2222221, താലൂക്ക് ഓഫീസ് അടൂര്‍ 04734 224826, താലൂക്ക് ഓഫീസ് കോന്നി 0468 2240087, താലൂക്ക് ഓഫീസ് റാന്നി 04735 227442, താലൂക്ക് ഓഫീസ് മല്ലപ്പള്ളി 0469 2682293, താലൂക്ക് ഓഫീസ് തിരുവല്ല 0469 2601303.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com