9
Sunday
May 2021

പീഡാനുഭവ വാരം; ക്രൈസ്തവ മേലധ്യക്ഷന്മാരുടെ അടിയന്തരയോഗം വിളിക്കണമെന്ന് അജി ബി.റാന്നി

Google+ Pinterest LinkedIn Tumblr +

പത്തനംതിട്ട : ക്രൈസ്തവ വിശ്വാസികളെ സംബന്ധിച്ച് പീഡാനുഭവ വാരം ഏറ്റവും പ്രധാനപ്പെട്ടതായതിനാലും, കൊറോണാ വൈറസ് മൂലം ലോകമെമ്പാടും ഭീതിയുടെ കരിനിഴൽ വീണിരിക്കുന്ന സമയം ആയതിനാലും മനസ്സിന് ആശ്വാസവും ആത്മവിശ്വാസവും നൽകുന്ന പീഡാനുഭവ വാരം കൊണ്ടാടുവാൻ സർക്കാർ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന് ദേശീയ ജനജാഗ്രത പരിഷത്ത് സംസ്ഥാന പ്രസിഡന്റ് അജി ബി.റാന്നി ഇ-മെയിൽ സന്ദേശം അയച്ചു.

ചിട്ടയായ നടപടിക്രമത്തിൽലൂടെ പീഡാനുഭവ വാരം കൊണ്ടാടുന്ന ക്രൈസ്തവ സമൂഹത്തിന് കൊറോണ വൈറസ് മായി ബന്ധപ്പെട്ട നിബന്ധനകൾ പാലിച്ച് ആരാധനകളിൽ പങ്കെടുക്കുന്നതിന് ബുദ്ധിമുട്ടുണ്ടാകില്ല. കൊറോണ വ്യാപനം തടയുവാൻ സർക്കാർ നിഷ്കർഷിച്ചിരിക്കുന്ന എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തി, ക്രൈസ്തവ സമൂഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പീഡാനുഭവ വാരം കൊണ്ടാടുവാൻ മുഖ്യമന്ത്രി മുൻകൈയെടുക്കണം. ആവശ്യമെങ്കിൽ ക്രൈസ്തവ മേലധ്യക്ഷന്മാരുടെ യോഗം വിളിക്കണമെന്നും അജി ആവശ്യപ്പെട്ടു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com