27
Wednesday
January 2021

കുട്ടവഞ്ചി തുഴച്ചിലുകാരെ ആദരിച്ചു

Google+ Pinterest LinkedIn Tumblr +

തണ്ണിത്തോട്: പ്രളയദുരന്ത മേഖലകളിൽ ആദ്യമെത്തി അതിസാഹസികമായി രക്ഷാപ്രവർത്തനമാരംഭിച്ച അടവി കുട്ടവഞ്ചി തുഴച്ചിലുകാരെ തണ്ണിത്തോട് പ്രവാസി കൂട്ടായ്മയും തണ്ണിത്തോട് പഞ്ചായത്ത് എക്സ് പ്രവാസി കൂട്ടായ്മയും ചേർന്ന് ആദരിക്കുകയും പാരിതോഷികം നൽകുകയും ചെയ്തു.

പ്രകൃതി ദുരന്തത്തിൽ വീട് നഷ്ടപ്പെട്ട തേക്കുതോട് പൂച്ചക്കുളം സ്വദേശികളായ രണ്ട് കുടുംബങ്ങൾക്ക് ധനസഹായം നൽകി.

ചടങ്ങിൽ എക്സ് പ്രവാസി കൂട്ടായ്മ പ്രസിഡന്റ് കെ.ജി. സുഭാഷ് അധ്യക്ഷത വഹിച്ചു. ജേക്കബ് പടുവയിൽ, ജോയ് വില്യംസ്, വിനോദ് നെടുവേലിൽ, മിനു പി. കോശി എന്നിവർ പ്രസംഗിച്ചു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com