11
Tuesday
May 2021

അംഗീകൃത ആയുർവേദ മസാജുകൾ നിങ്ങളുടെ മനസിനും, ശരീരത്തിനും എങ്ങനെ ആശ്വാസം പകരും?

Google+ Pinterest LinkedIn Tumblr +

വിലക്കുറച്ചും എളുപ്പത്തിലും ലഭ്യമായതായി കണക്കാക്കപ്പെടുന്നതിനാല്‍, പുരുഷന്‍മാരും സ്ത്രീകളും മിക്കപ്പോഴും ദിവസേന അല്ലെങ്കില്‍ ആഴ്ചതോറും പ്രാദേശിക ബാര്‍ബര്‍ഷോപ്പുകളും സലൂണുകളും സമീപിക്കുന്നു. മുടി വെട്ടുന്നതിന് മുന്‍പ് നിങ്ങളുടെ തല മസാജ് ചെയ്തതിന് ശേഷം മിക്ക ബാര്‍ബര്‍മാരും ചെയ്യുന്ന “നെക്ക്-ക്രാക്ക്” നെ കുറിച്ച്‌ നിങ്ങള്‍ കേട്ടിട്ടുണ്ടാകും. എന്നാല്‍, ഡോക്ടര്‍മാര്‍ വലിയ അളവില്‍ നിരുത്സാഹപ്പെടുത്തുന്ന ഒന്നാണിത്. അടുത്തിടെ അതിവേഗം പ്രചരിച്ച വാര്‍ത്ത, ഏകദേശം 45 വയസ്സുള്ള ഒരാള്‍, ബാര്‍ബര്‍ഷോപ്പില്‍ നിന്നും തിരിച്ചെത്തി മിനിറ്റുകള്‍ക്ക് ശേഷം ശ്വാസം മുട്ട് അനുഭവപ്പെടാന്‍ തുടങ്ങി എന്നതാണ് .

ബാര്‍ബര്‍ ഷാപ്പില്‍ നടത്തിയ പരമ്ബരാഗത നെക്ക്-ക്രാക്ക് ഡയഫ്രത്തിനെ നിയന്ത്രിക്കുന്ന ഫ്രീനിക് ഞരമ്ബുകള്‍ക്ക് കേട് വരുത്തിയെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. ശ്വസന സഹായത്തിനായി അദ്ദേഹത്തെ ഡോക്ടര്‍മാര്‍ നോണ്‍-ഇന്‍വേസീവ് വെന്‍റിലേറ്ററിലാക്കിയിരുന്നു. ഡയഫ്രം പൂര്‍ണമായും തളര്‍ന്നിരിക്കുന്നതിനാല്‍, ജീവിതകാലം മുഴുവന്‍ അദ്ദേഹത്തിന് വെന്റിലേറ്റര്‍ പിന്തുണ തുടരണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.. ഈ സംഭവത്തിന് ശേഷം, പ്രാദേശിക സലൂണുകളില്‍ കഴുത്ത് മസാജ് ചെയ്യുന്നതിന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മറ്റൊരു സംഭവത്തില്‍, ഒരാള്‍ സ്വയം കഴുത്ത് ക്രാക്ക് ചെയ്യാന്‍ ശ്രമിച്ചതിന്‍റെ ഫലമായി മരിച്ചു.

ഇപ്പോള്‍, ഒരു മസാജ് ലഭിക്കാന്‍ ഇഷ്ടപ്പെടാത്തതാരാണ്? എല്ലാത്തിനുമുപരി ഒരു നല്ല മസാജ് ശരീരത്തിന് മാത്രമല്ല ആന്തരികമായി മനസിനും, ആത്മാവിനും ആശ്വാസകരമാകും. എന്നിരുന്നാലും, അടുത്തിടെയുള്ള ഈ സംഭവങ്ങള്‍ നിങ്ങളുടെ പ്രാദേശിക സലൂണുകളില്‍ ലഭിക്കുന്ന മസാജുകള്‍ എത്രത്തോളം നല്ലതാണെന്ന് അടുത്ത തവണ അങ്ങോട്ട് പോകുന്നതിന് മുന്‍പ് നിങ്ങളെ ചിന്തിപ്പിക്കും. അതുകൊണ്ട് നിങ്ങള്‍ക്കായുള്ള ശരിയായ മസാജ് എങ്ങനെ കണ്ടെത്താം എന്നും അത് ചെയ്യുന്നത് ശരിയായാ രീതിയിലാണോ അല്ലയോ എന്നും ഇതാ.

അംഗീകൃത ആയുര്‍വേദ മസാജ് ആണ് മസാജിന്റെ ശരിയായ രൂപം. ലിവര്‍ ആയുഷ് ലെ ആയുര്‍വേദ വിദഗ്ദ്ധന്‍ *ഡോ. മഹേഷ് ടി.എസിന്റെ അഭിപ്രായത്തില്‍, “ഒരു നല്ല മസാജ് ശരീരം ശക്തമാക്കുകയും മനസ്സിനെ സുഖപ്പെടുത്തുകയും ചെയ്യുന്നു. മസാജ് ഒരു നടപടിക്രമം മാത്രമല്ല, സുദീര്‍ഘവും ആരോഗ്യകരവുമായ ജീവിതം നേടിത്തരുന്ന ഒരു നിക്ഷേപമാണ്. ”

ശരീരം, മനസ്സ്, ചര്‍മ്മം, രോഗപ്രതിരോധ വ്യവസ്ഥ എന്നിവയ്ക്ക് ധാരാളം പ്രയോജനങ്ങള്‍ നല്‍കുവാന്‍ ആയുര്‍വേദ മസാജുകള്‍ക്ക് കഴിയും. അഭ്യംഗ (ഓയില്‍ മസാജ്) എന്നറിയപ്പെടുന്ന, ഈ രൂപത്തിലുള്ള ആയുര്‍വേദ മസാജില്‍, രോമവളര്‍ച്ചയുടെ ദിശയില്‍ ശരീരം മസാജ് ചെയ്യുന്നത് ഉള്‍പ്പെടുന്നു. ഇത് ശരീരത്തിലെ ഏറ്റവും വിദൂര ഭാഗങ്ങളിലേക്ക് രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു. ഈ മസാജ് എണ്ണ അല്ലെങ്കില്‍ നെയ്യ് ഉപയോഗിച്ച്‌ ചെയ്യാം. ഇത് കഠിനത, വേദന, ക്ഷീണം എന്നിവയില്‍ നിന്നും ആശ്വാസം നല്‍കുന്നു.. പഞ്ചകര്‍മ്മയ്ക്കായി ശരീരം തയ്യാറാക്കുന്നതായാണ് അഭ്യംഗ അറിയപ്പെടുന്നത്. ഈ മസാജ് പ്രത്യേകിച്ച്‌ വാത ദോഷത്തെ ശമിപ്പിക്കുന്നു. പൊടികളുപയോഗിച്ച്‌ ഒരു മസ്സാജ് ചെയ്യുമ്ബോള്‍ അത് ഉദ്വര്‍ത്ത എന്നാണ് അറിയപ്പെടുന്നത്. ഇത് കഫ ദോഷത്തെ ശമിപ്പിക്കുകയും മേദ അല്ലെങ്കില്‍ കൊഴുപ്പ് നീക്കം ചെയ്യുകയോ അല്ലെങ്കില്‍ ദ്രവീകരിക്കുകയോ ചെയ്യുന്നു.

പരിമിതമായ അറിവുള്ള ഒരു ബാര്‍ബറിനെ പോലെയല്ല, അഭ്യംഗ പോലെയുള്ള ആയുര്‍വേദ മസാജുകള്‍ നല്‍കുന്ന ഒരു മസാജ് തെറാപ്പിസ്റ്റിന്, ആധിനുക മസാജ് പിന്തുടരുന്ന സാങ്കേതികതകള്‍ക്ക് അനുരൂപമായ- സംവഹന്‍ (മൃദുവായ തിരുമ്മല്‍), പീഡന്‍ (അമര്‍ത്തല്‍ / ഞെരുക്കല്‍), മര്‍ദന്‍ (മര്‍ദ്ദ മസാജ്) എന്നിവയെക്കുറിച്ച്‌ വളരെ ആഴത്തിലുള്ള അറിവുണ്ടായിരിക്കും.

ഒരു പരമ്ബരാഗത ആയുര്‍വേദിക് മസാജ് ലഭിക്കുന്നതുമായി ബന്ധപ്പെട്ട പ്രയോജനങ്ങള്‍

വര്‍ദ്ധിച്ച രക്ത ചംക്രമണം
ഞരമ്ബുകള്‍ ശാന്തമാക്കല്‍
മൃദുവും മിനുസമുള്ളതുമായ ചര്‍മ്മം
നല്ല ഉറക്കം
ശരീരത്തില്‍ നിന്ന് മാലിന്യങ്ങളെ പൂര്‍ണ്ണമായും നീക്കം ചെയ്യല്‍
സന്ധികളുടെ ലൂബ്രിക്കേഷന്‍
മികച്ച മാനസിക നില
സ്റ്റാമിന നില വര്‍ദ്ധിക്കല്‍

ഒരു ആയുര്‍വേദ വിദഗ്ധന്‍ അല്ലെങ്കില്‍ അഭ്യംഗ വിദഗ്ധനില്‍ നിന്ന് ഒരു ആയുര്‍വേദ മസാജ് ലഭിക്കുന്നത് ഉള്ളില്‍ നിന്ന് തന്നെ നിങ്ങളെ പുനര്‍ജ്ജീവിപ്പിക്കുവാനുള്ള ഉചിതമായ രൂപത്തിലുള്ള മസാജ് നിങ്ങള്‍ക്ക് ലഭിച്ചുവെന്ന് ഉറപ്പ് വരുത്തും. ദിവസേന നിങ്ങള്‍ക്ക് ശരീരം പൂര്‍ണമായും മസ്സാജ് ലഭിക്കാന്‍ കഴിയാതെ വരികയാണെങ്കില്‍ പോലും, തലയും കാലുകളും ദിവസവും മസാജ് ചെയ്യപ്പെടുന്നുവെന്ന് ഉറപ്പ് വരുത്തുക. തല, കാല്‍, ചെവികള്‍ എന്നിവ ദിവസേന ഭംഗിയായി മസാജ് ചെയ്യപ്പെടണമെന്ന് ആയുര്‍വേദം കരുതുന്നു. ശരിയായ മസാജ്, ഒരു സലൂണിലെ അല്ലെങ്കില്‍ ബാര്‍ബര്‍ ഷോപ്പിലെ പരിജ്ഞാനമില്ലാത്ത ആളുകളില്‍ നിന്നും ലഭിക്കുന്ന സാധാരണ മസാജില്‍ നിന്നും പൊതുവായി ഉണ്ടാകാറുള്ളതുപോലെ നിങ്ങളുടെ ആരോഗ്യത്തെ ഒരു വിധത്തിലും ബാധിക്കുകയില്ലെന്നും ഉറപ്പാക്കുന്നു.

*ഡോ.മഹേഷ്, അലിഗറിലെ ജീവന്‍ ജ്യോതി ആയുര്‍വേദ മെഡിക്കല്‍ കോളേജ് ആന്റ് ഹോസ്പിറ്റലിലെ പ്രൊഫസറും ദ്രവ്യഗുണ വകുപ്പിന്റെ HODയും ആണ്

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com