ചെന്നൈ: തമിഴ്നാട്ടില്‍ ഗജ ചുഴലിക്കാറ്റ് കനത്ത നാശമാണ് വിതച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ മുതല്‍ വീശിയ കാറ്റില്‍ വിവിധ ജില്ലകളിലായി ഇതുവരെ 28 പേര് മരിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
തമിഴ്നാടിന്റെ വടക്കന്‍ മേഖലയിലൂടെ കടന്നുപോകുന്ന ചുഴലിക്കാറ്റ് മണിക്കൂറില്‍ 100 മുതല്‍ 110 കിലോമീറ്റര്‍ വേഗത്തിലാണ് വീശുന്നത്. ഇവിടെ നിരവധി വീടുകള്‍ തകര്‍ന്നു. മരങ്ങള്‍ കടപുഴകി. തമിഴ്നാടിന്റെ തീരപ്രദേശങ്ങളില്‍ പലയിടത്തും വൈദ്യുതി ബന്ധം നിലച്ചു.