27
Friday
November 2020

ഗജ ചുഴലിക്കാറ്റ്; തമിഴ്നാടിന് സഹായഹസ്തവുമായി കേരളം

Google+ Pinterest LinkedIn Tumblr +

തിരുവനന്തപുരം: ഗജ ചുഴലിക്കാറ്റ് മൂലം ദുരിതമനുഭവിക്കുന്ന തമിഴ്‌നാട്ടിലെ ജനങ്ങളെ സഹായിക്കുന്നതിന് കേരളത്തില്‍ നിന്നും അവശ്യസാധനങ്ങള്‍ എത്തിക്കാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

സംസ്ഥാനദുരന്തനിവാരണ അതോറിറ്റി തമിഴ്നാട് സംസ്ഥാനദുരന്ത നിവാരണ അതോറിറ്റി അധികൃതരുമായി ആശയവിനിമയം നടത്തി. ചുഴലിക്കാറ്റ് നാശം വിതച്ച തിരുവാരുര്‍, നാഗപട്ടണം എന്നീ ജില്ലകളിലേക്ക് ഉള്ള അത്യാവശ്യസാധനങ്ങള്‍ കേരളത്തില്‍ നിന്നും എത്തിക്കും. ടാര്‍പ്പാളിന്‍, മെഴുകുതിരി, വെള്ളം, ഉണക്കി സൂക്ഷിക്കാവുന്ന ഭക്ഷണം, പുതിയ വസ്ത്രങ്ങള്‍ എന്നിവ എത്തിക്കാനാണ് സംവിധാനമൊരുക്കിയത്. ദുരിതം അനുഭവിക്കുന്ന തമിഴ്‌നാട്ടിലെ സഹോദരങ്ങള്‍ക്കൊപ്പം കേരളമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com