കോട്ടയം: ഗജ ചുഴലിക്കാറ്റില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായഹസ്തമായി ജില്ലയില്‍ നിന്നും ശേഖരിച്ച സാധന സാമഗ്രികളുമായി കളക്ട്രേറ്റില്‍ നിന്നും വാഹനം പുറപ്പെട്ടു. വാഹനം എ.ഡി.എം അലക്സ് ജോസഫും സബ് കളക്ടര്‍ ഈശ പ്രിയയും ചേര്‍ന്ന് ഫഌഗ് ഓഫ് ചെയ്തു. തമിഴ്നാട്ടിലെ നാഗപട്ടണം ജില്ലയിലേക്കാണ് സഹായമെത്തിക്കുന്നത്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ പൊതുജനങ്ങളില്‍ നിന്നും വിവിധ വ്യാപാരസ്ഥാപനങ്ങളില്‍ നിന്നും ശേഖരിച്ച സാമഗ്രികളാണ് തമിഴ്നാട്ടിലേക്ക് എത്തിക്കുന്നത്. 3850 കിലോ അരി, 602 കിലോ പഞ്ചസാര, 3004 കിലോ ഗോതമ്പുപൊടി, 30 കിലോ പരിപ്പ്, 30 കിലോ ഗ്രീന്‍ പീസ്, 12 കിലോ ഉപ്പ്, മോസ്കിറ്റോ കോയില്സ്, മെഴുതിരി, തീപ്പെട്ടി, 13 ബോക്സ് ബിസ്കറ്റ്, കൊതുകുവല, പുതിയ വസ്ത്രങ്ങള്‍, പാല്‍പ്പൊടി, കുടിവെള്ളം, ടോര്‍ച്ച്, കുട, ടവല്‍, ബെഡ്ഷീറ്റ്, വിവിധ മരുന്ന് സാമഗ്രികള്‍, നോട്ടു ബുക്കുകള്‍, റവ, ക്ലോറിന്‍ ഗുളികകള്‍, തേയില, കുടകള്‍, കുടിവെള്ളം എന്നിങ്ങനെ ഒരു ട്രക്ക് നിറയെ സാധന സാമഗ്രികളാണ് വാഹനത്തിലുളളത്.
ഗജ ചുഴലിക്കാറ്റ്; തമിഴ്നാട്ടിലേക്ക് സഹായഹസ്തവുമായി വാഹനം പുറപ്പെട്ടു
Share.