തിരുവനന്തപുരം: കവടിയാറിലെ സിവില്‍ സര്‍വീസ് പരീക്ഷ പരിശീലന കേന്ദ്രത്തിലെ എ സി യൂണിറ്റ് മോഷ്ടിച്ച പ്രതിയെ അറസ്റ്റ് ചെയ്തു. വട്ടിയൂര്‍ക്കാവ് വാഴോട്ടുകോണം സ്വദേശി സെയ്ദാലിയെ(56 ) ആണ് മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തത്.
കവടിയാറില്‍ പ്രവര്‍ത്തിച്ചു വരുന്ന സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രമായ ഗ്ലോബല്‍ ഐ.എ.എസ് അക്കാദമിയിലെ എ.സി. യൂണിറ്റാണ് ഇയാള്‍ മോഷ്ടിച്ചത്.
ഗ്ലോബല്‍ അക്കാദമിയിലെയും സമീപ സ്ഥാപനങ്ങളിലേയും സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും പ്രതിയെ തിരിച്ചറിയാന്‍ സാധിച്ചില്ല.തുടര്‍ന്ന് സമാന കേസുകളില്‍ ഉള്‍പ്പെട്ട പ്രതികളെക്കുറിച്ച് അന്വേഷിക്കുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്. ഒളിച്ചുതാമസിച്ചിരുന്ന സ്ഥലത്തുനിന്നാണ് ഇയാളെ പിടികൂടിയത്.