3
Thursday
December 2020

ഐസിസി 2019ലെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

Google+ Pinterest LinkedIn Tumblr +

ദുബായ്: ഐസിസി 2019ലെ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ക്രിക്കറ്റ് താരത്തിന് നല്‍കുന്ന സര്‍ ഗാരി സോബേഴ്‌സ് ട്രോഫി ഇംഗ്ലണ്ട് താരം ബെന്‍ സ്റ്റോക്‌സിനാണ് ലഭിച്ചത്. ഇക്കഴിഞ്ഞ ഏകദിന ലോകകപ്പിലും ആഷസ് പരമ്പരയിലും പുറത്തെടുത്ത തകര്‍പ്പന്‍ പ്രകടനമാണ് സ്റ്റോക്‌സിന് പുരസ്‌കാരം നേടി കൊടുത്തത്. ഇന്ത്യയുടെ രോഹിത് ശര്‍മ 2019ലെ മികച്ച ഏകദിന താരത്തിനുള്ള പുരസ്‌കാരവും ഓസ്‌ട്രേലിയന്‍ പേസര്‍ പാറ്റ് കമ്മിന്‍സ് മികച്ച ടെസ്റ്റ് താരത്തിനുള്ള പുരസ്‌കാരവും സ്വന്തമാക്കി. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ പിന്തള്ളിയാണ് രോഹിത്തിന്റെ നേട്ടം. വെസ്റ്റ് ഇന്‍ഡീസിനെതിരായ വിശാഖപട്ടണം ഏകദിനത്തില്‍ സെഞ്ചുറി നേടിയ രോഹിത് ശര്‍മ മറ്റൊരു അപൂര്‍വ റെക്കോര്‍ഡ് കൂടി പേരിലെഴുതിയിരുന്നു.

ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോക കപ്പിനിടെ ഓസീസ് താരം സ്റ്റീവ് സ്മിത്തിനെ കൂകിയ ആരാധകരെ തിരുത്തിയത് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് അവാര്‍ഡിന് അര്‍ഹനാക്കി. കഴിഞ്ഞ വര്‍ഷത്തെ മികച്ച ട്വന്റി20യില്‍ മികച്ച പ്രകടനം കാഴ്ച്ച വച്ച ഇന്ത്യന്‍ താരം ദീപക് ചാഹറാണ് പുരസ്‌കാര മികവില്‍ തിളങ്ങിയ മറ്റൊരു താരം. ഓസ്‌ട്രേലിയയുടെ മാര്‍നസ് ലാബുഷെയ്ന്‍ മികച്ച പുതുമുഖ ക്രിക്കറ്റര്‍ക്കുള്ള പുരസ്‌കാരം സ്വന്തമാക്കി.

ടെസ്റ്റ് ക്രിക്കറ്റിലെ അവിസ്മരണീയ പ്രകടനത്തിലൂടെ കയ്യടി നേടിയ ഓസീസ് താരം മാര്‍നസ് ലബുഷെയ്‌നാണ് എമര്‍ജിങ് പ്ലേയര്‍ ഓഫ് ദ് ഇയര്‍. സ്‌കോട്ലന്‍ഡ് താരം കൈല്‍ കോയെറ്റ്‌സറാണ് അസോഷ്യേറ്റ് രാജ്യങ്ങളില്‍നിന്നുള്ള മികച്ച താരം. ഇംഗ്ലിഷ് അംപയര്‍ റിച്ചാര്‍ഡ് ഇല്ലിങ്വര്‍ത്തിനാണ് മികച്ച അംപയറിനുള്ള ഡേവിഡ് ഷെപ്പേര്‍ഡ് പുരസ്‌കാരം.

Share.

Comments are closed.

Social Media Auto Publish Powered By : XYZScripts.com