8
Monday
March 2021

മനഃപൂര്‍വം റേഷന്‍ നല്‍കിയില്ലെങ്കില്‍ കടയുടമയില്‍ നിന്ന് പണം ഈടാക്കും

Google+ Pinterest LinkedIn Tumblr +

തിരുവനന്തപുരം: റേഷന്‍ കടകളില്‍ നിന്ന് ഗുണഭോക്താവിന് അര്‍ഹമായ റേഷന്‍ വിഹിതം മനഃപൂര്‍വം നല്‍കാതിരുന്നാല്‍ കടയുടമയില്‍ നിന്നു പണം ഈടാക്കി ഗുണഭോക്താവിന് നല്‍കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഗുണഭോക്താവിന് അര്‍ഹതപ്പെട്ട ഫുഡ് സെക്യൂരിറ്റി അലവന്‍സാണ് ഇപ്രകാരം നല്‍കുന്നത്.

മനഃപൂര്‍വം റേഷന്‍ വിഹിതം അനുവദിക്കാതിരുന്നുവെന്നു ചൂണ്ടിക്കാട്ടി ഗുണഭോക്താവ് നല്‍കുന്ന പരാതി ജില്ലാതല പരാതിപരിഹാര ഓഫിസര്‍ പരിശോധിച്ച് തീര്‍പ്പാക്കിയശേഷമാകും കട ഉടമകളില്‍ നിന്ന് ഫുഡ് സെക്യൂരിറ്റി അലവന്‍സ് ഈടാക്കുക. റേഷന്‍ വ്യാപാരിയുടെ സെക്യൂരിറ്റി ഡെപ്പോസിറ്റില്‍ നിന്നോ ഡീലര്‍ കമ്മിഷനില്‍ നിന്നോ ഇതിനുള്ള പണം ഈടാക്കും. സിവില്‍സപ്ലൈസ് കമ്മിഷണര്‍ ഇത് സംബന്ധിച്ച സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരെയാണ് ഈ വിഷയം പരിഗണിക്കുന്നതിനുള്ള നോഡല്‍ ഓഫീസര്‍മാരായി നിയോഗിച്ചിട്ടുള്ളത്. തിരുവനന്തപുരം ജില്ലയില്‍ ഇത്തരം കേസുകള്‍ പരിഗണിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നതായും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com