24
Saturday
October 2020

രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്കായി ആറ്റിങ്ങലില്‍ ‘ചില്ല’ ഒരുങ്ങുന്നു

Google+ Pinterest LinkedIn Tumblr +

തിരുവനന്തപുരം: ആറ്റിങ്ങല്‍ വലിയ കുന്ന് താലൂക്ക് ആശുപത്രിയില്‍ ചികിത്സക്കെത്തുന്ന രോഗികളുടെ കൂട്ടിരിപ്പുക്കാര്‍ക്ക് ആശ്വാസമായി വിശ്രമ കേന്ദ്രം ഒരുങ്ങുന്നു. ദേശീയ നഗര ഉപജീവന ദൗത്യത്തിന്റെ നേതൃത്വത്തിലാണ് ‘ചില്ല’ എന്ന പേരില്‍ വിശ്രമ കേന്ദ്രം നിര്‍മ്മിക്കുന്നത്.

60 കട്ടിലുകളുള്ള ആശുപത്രിയില്‍ നിരവധി രോഗികളാണ് ദിവസവും എത്തുന്നത്. കിടപ്പ് ചികിത്സക്കെത്തുന്ന രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്ക് വിശ്രമസ്ഥലമുണ്ടായിരുന്നില്ല. ആശുപത്രിയോട് ചേര്‍ന്നു തന്നെയുള്ള സ്ഥലത്താണ് വിശ്രമകേന്ദ്രം നിര്‍മിക്കുന്നത്. പദ്ധതി പ്രകാരം രണ്ടു കോടി 30 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com