24
Saturday
October 2020

ഛത്തീസ്ഗഢില്‍ ആദ്യഘട്ട വോട്ടെടുപ്പിൽ 70 ശതമാനം പോളിങ്

Google+ Pinterest LinkedIn Tumblr +

റായ്പൂര്‍: ഛത്തീസ്ഗഢ് തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം കനത്ത സുരക്ഷയിൽ പൂര്‍ത്തിയായി. മാവോയിസ്റ്റ് ഭീഷണിയുള്ള തെക്കന്‍ മേഖലയിലെ 18 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. 70 ശതമാനത്തോളം പോളിങ് രേഖപ്പെടുത്തിയതായാണ് കണക്ക്‌.

വോട്ടെടുപ്പിന് മുന്‍പ് തന്നെ ദന്തേവാഡയില്‍ കുഴിബോംബ് പൊട്ടിയത് ആശങ്ക സൃഷ്ടിച്ചിരുന്നു. ഉച്ചയ്ക്ക് തെലങ്കാന അതിര്‍ത്തിയിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാസേന അഞ്ച് മാവോവാദികളെ വധിച്ചു. രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു.

മുഖ്യമന്ത്രി രമണ്‍സിങ്, മന്ത്രിമാരായ കേതാര്‍നാഥ് കശ്യപ്, മഹേഷ് ഗാഗിഡ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ജനവിധി തേടി. നാലാം തവണയും രമണ്‍സിങിന്റെ നേതൃത്വത്തില്‍ ഭരണത്തിലേറാന്‍ ബിജെപി ശ്രമിക്കുമ്പോള്‍ കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുമെന്ന പ്രഖ്യാപനവുമായാണ്‌ കോണ്‍ഗ്രസ് പ്രചാരണം നയിച്ചത്‌.

രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഛത്തീസ്ഗഢില്‍ എത്തിയിട്ടുണ്ട്. 72 മണ്ഡലങ്ങളിലേക്കുള്ള രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് നവംബര്‍ 20ന് നടക്കും. ഡിസംബര്‍ 11ന് വോട്ടെണ്ണും

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com