24
Saturday
October 2020

ഗുജറാത്തില്‍ 1100 ഫീറ്റ് നീളമുള്ള ദേശീയ പതാക പ്രദര്‍ശിപ്പിച്ചു

Google+ Pinterest LinkedIn Tumblr +

സൂററ്റ്: രാജ്യമെമ്പാടും 72ാം സ്വാതന്ത്രദിനം ആഘോഷിക്കുന്ന ഇന്ന് 1100 ഫീറ്റ് നീളമുള്ള പതാക പ്രദര്‍ശിപ്പിച്ച്‌ ഗുജറാത്ത്. ഗുജറാത്തിലെ സൂററ്റിലാണ് 1100 ഫീറ്റ് നീളവും, 9 ഫീറ്റ് വീതിയുമുള്ള ത്രിവര്‍ണപതാക പ്രദര്‍ശിപ്പിച്ചത്.

ദേശീയത എന്നത് ഏത് മതത്തിനേക്കാളും വലുതാണ് എന്ന സന്ദേശവുമായി ആണ് അഗ്രവാള്‍ വികാസ് ട്രസ്റ്റ് ഇത്തരമൊരു പതാക പ്രദര്‍ശിപ്പിച്ചത്. ഏകദേശം ആയിരത്തോളം പേര്‍ ചേര്‍ന്ന് പിടിച്ച പതാക 5 കിലോമീറ്ററോളം ദൂരമുണ്ടായിരുന്നു.

5000 മീറ്റര്‍ നീളമുള്ള തുണി ഉപയോഗിച്ച്‌ 12 ദിവസം കൊണ്ട് 200 പേര്‍ ചോര്‍ന്നാണ് ത്രിവര്‍ണ പതാക നിര്‍മിച്ചത്. ജര്‍മനിയില്‍ നിന്നും പ്രത്യേകം ഇറക്കുമതി ചെയ്ത ചായങ്ങളാണ് പതാകയ്ക്കായി ഉപയോഗിച്ചിരിക്കുന്നത്.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com