9
Sunday
May 2021

മഴക്കാലത്ത് കൂടുതൽ മനോഹരിയായി മണ്ണീറ

Google+ Pinterest LinkedIn Tumblr +

പത്തനംതിട്ട: കാടിന്റെ കുളിരിനെ ഇഷ്ടപെടുന്നവർക്ക് മറക്കാനാവാത്ത ഒരു അനുഭവമാകും മണ്ണീറയിലേക്കുള്ള യാത്ര. പൂർണമായും കാനനപാത. അതും കല്ലാറിന്റെ തീരത്തിലൂടെ.

കോന്നിയിൽ നിന്നും ഏകദേശം പതിനഞ്ച് കിലോമീറ്റർ ദൂരമാണ് മണ്ണീറയിലേക്ക്. ദിവസവും നൂറുകണക്കിന് ആളുകളാണ് മണ്ണീറ വെള്ളച്ചാട്ടം കാണുന്നതിനായി ഇവിടെ എത്തുന്നത്. ഒരു ക്യാ​മ​റ​യു​മാ​യെ​ത്തി​യാ​ൽ പ്ര​കൃ​തി​യു​ടെ സൗ​ന്ദ​ര്യം ഇ​വി​ടെ നി​ന്നും ഒ​പ്പി​യെ​ടു​ക്കാം. പാ​റ​ക്കൂട്ട​ങ്ങ​ളി​ൽ ക​യ​റി നി​ന്നു വെ​ള്ള​ച്ചാ​ട്ട​ത്തി​ന്‍റെ സൗ​ന്ദ​ര്യം ആ​വോ​ളം ആ​സ്വ​ദി​ക്കാ​നാ​കും. ഉ​യ​ര​ത്തി​ൽ നി​ന്നും ത​ട്ടു​ക​ളാ​യു​ള്ള പാ​റ​ക്കെ​ട്ടു​ക​ളി​ൽ ത​ട്ടി താ​ഴേ​ക്കു പ​തി​ക്കു​ന്ന വെ​ള്ള​ത്തു​ള്ളി​ക​ൾ ഏ​തൊ​രു സ​ഞ്ചാ​രി​യു​ടേ​യും മ​നം​ക​വ​രു​ന്ന​താ​ണ്. മ​ഴ​ക്കാ​ല​ത്താ​ണ് വെ​ള്ള​ച്ചാ​ട്ടം ആ​സ്വ​ദി​ക്കാ​ൻ ഏ​റെ ര​സ​ക​രം. അ​പ​ക​ട​ങ്ങ​ൾ​ക്ക് സാ​ധ്യ​ത​യി​ല്ലാ​ത്ത വെ​ള്ള​ച്ചാ​ട്ട​മെ​ന്ന​തും ഇ​വി​ടു​ത്തെ പ്ര​ത്യേ​ക​ത​യാ​ണ്.

അടവി കുട്ടവഞ്ചി സവാരിയും, മുളം കുടിലുകളിലെ താമസവും ഇവിടെ ആസ്വദിക്കാനാകും. ഒപ്പം ഭാഗ്യമുണ്ടെങ്കിൽ മയിലിനെയും കുരങ്ങനെയും ആനയെയും ഒക്കെ കാണാം. അപ്പോൾ അടുത്ത യാത്ര ഇവിടെക്കാകാം .. അല്ലെ..

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com