കോഴിക്കോട്: ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രന് രണ്ട് കേസുകളിൽ കൂടി ജാമ്യം.കോഴിക്കോട് രജിസ്റ്റർ ചെയ്തിരുന്ന രണ്ടു കേസുകളിലാണ് ജാമ്യം ലഭിച്ചത്. എന്നാൽ ശബരിമലയിൽ സ്ത്രീയെ തടഞ്ഞ കേസിൽ ജാമ്യമില്ല.പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യപേക്ഷ തള്ളിയത്.
സുരേന്ദ്രനെ വാറണ്ടില്ലാതെ അനധികൃതമായി തടങ്കലിൽ വെച്ചു എന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ വാദിച്ചെങ്കിലും സുരേന്ദ്രന് ജയിലിൽ പ്രൊഡക്ഷൻ വാറണ്ട് ഉണ്ടായിരുന്നു എന്ന് കാണിച്ചു പോലീസ് ഇന്നലെ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന്റെ വാദം കൂടി കേട്ട ശേഷമായിരിക്കും ഇന്ന് കോടതി ജാമ്യപേക്ഷയിൽ വിധി പറയുന്നത്.