24
Saturday
October 2020

യു.പിയില്‍ മാധ്യമ പ്രവര്‍ത്തകനെയും സഹോദരനെയും വെടിവച്ചു കൊന്നു

Google+ Pinterest LinkedIn Tumblr +

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ മാധ്യമപ്രവര്‍ത്തകനെയും സഹോദരനെയും വീട്ടില്‍ കയറി വെടിവച്ചു കൊന്നു. പ്രമുഖ ഹിന്ദി ദിനപത്രം ദൈനിക് ജാഗരണിന്റെ ജേണലിസ്റ്റ് ആശിഷ് ജന്‍വാനിയും സഹോദരനുമാണ് കൊല്ലപ്പെട്ടത്.

സഹാറന്‍പുരിലെ മാധവ്‌നഗറില്‍ ഇന്ന് രാവിലെയാണ് കൊലപാതകം നടന്നത്. മാലിന്യം തള്ളുന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതക കാരണമെന്ന് പ്രാഥമിക നിഗമനം. ആക്രമണത്തില്‍ ആശിഷിന്റെ മാതാവിനും ഗര്‍ഭിണിയായ ഭാര്യയ്ക്കും പരുക്കേറ്റിട്ടുണ്ട്. മൂന്ന് പേര്‍ ആശിഷിന്റെ വീട്ടിലേക്ക് കടന്നു കയറി ആക്രമിക്കുകയായിരുന്നുവെന്നാണ് അയല്‍വാസികള്‍ പറയുന്നത്. പരുക്കേറ്റവരെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ആശിഷിന്റെ കുടുംബത്തിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. സംഭവത്തെക്കുറിച്ച്‌ പോലീസ് അന്വേഷണം ആരംഭിച്ചു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com