19
Monday
October 2020

ഫിജികാര്‍ട്ട്‌ .കോം ഉത്ഘാടനം ചെയ്തു

Google+ Pinterest LinkedIn Tumblr +

കൊച്ചി:  ഡയറക്ട് മാര്‍ക്കറ്റിംഗും ഇ-കോമേഴ്‌സ് വ്യാപാരവും സംയോജിപ്പിച്ചുകൊണ്ടുള്ള ലോകത്തിലെ ആദ്യത്തെ ഇ-കോമേഴ്‌സ് പ്‌ളാറ്റ്‌ഫോമായ ഫിജികാര്‍ട്ട്.കോമിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനത്തിന് ഭക്ഷ്യ-സിവില്‍സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമന്‍ തുടക്കം കുറിച്ചു.

ഇടത്തട്ടുകാരെ ഒഴിവാക്കി ഉല്‍പന്നങ്ങള്‍ ഉപഭോക്താവിന് നേരിട്ട് ലഭ്യമാക്കുന്ന ഫിജികാര്‍ട്ട്.കോം ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന് വലിയ തോതില്‍ ഗുണകരമാകുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി തിലോത്തമന്‍ പറഞ്ഞു.

ഫിജികാര്‍ട്ട് പോലുള്ള സ്ഥാപനങ്ങള്‍ ഭാവിയില്‍ വലിയ തോതില്‍ വളര്‍ച്ച കൈവരിക്കാന്‍ പോകുകയാണ്. 2025 ആകുമ്പോഴേക്കും വിപണിയുടെ 25 ശതമാനം കച്ചവടം ഇത്തരം സ്ഥാപനങ്ങളിലൂടെയായിരിക്കും നടക്കുകയെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ലോകവിപണിയില്‍ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗിന് ഇന്ന് സുപ്രധാന സ്ഥാനമാണുള്ളത്. കേരളവും ഈ രീതിയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com