പള്ളിപ്പുറം: ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തിന്റെ ജൈവ പച്ചക്കറി വ്യാപന പദ്ധതിയായ വിഷമില്ലാത്ത ‘എരിവും സ്വാദും’ പദ്ധതി ഉദ്ഘാടനം ചെയ്തു. തൈക്കാട്ടുശ്ശേരി ബ്ളോക് പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ശെല്‍വരാജ് ഉദ്ഘാടനം ചെയ്തു.വിഷ രഹിത ജൈവ പച്ചക്കറിയില്‍ സ്വയം പര്യാപ്തത എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ഗ്രാമപ്പഞ്ചായത്ത് നടപ്പിലാക്കുന്ന പദ്ധതിയാണ് വിഷമില്ലാത്ത എരിവും സ്വാദും.
പദ്ധതിയുടെ ഭാഗമായി കറിവേപ്പ്, പച്ചമുളക്, കാന്താരി, എന്നിവ ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ ഗ്രാമപഞ്ചായത്തിലെ എല്ലാ വീടുകളിലും നട്ടുനല്കും. രണ്ടുലക്ഷം രൂപയാണ് പദ്ധതിക്കായി ഗ്രാമപഞ്ചായത്ത് തനതു ഫണ്ടില്‍ നിന്ന് മാറ്റിവച്ചത്. ചടങ്ങില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.ആര്.ഹരിക്കുട്ടന് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.ഗീതകുമാരി ,കൃഷി ഓഫീസര്‍ ആശ എസ്.നായര്‍ ,പഞ്ചായത്ത് അംഗങ്ങള്‍,കൃഷി അസിസ്റ്റന്റ് മനു എന്നിവര്‍ സംബന്ധിച്ചു