25
Wednesday
November 2020

സംസ്ഥാനത്തെ ആദ്യ മെട്രോ പോലീസ് സ്റ്റേഷന്‍ ഉദ്ഘാടനം

Google+ Pinterest LinkedIn Tumblr +

കൊച്ചി: സംസ്ഥാനത്തെ ആദ്യ മെട്രോ പോലീസ് സ്റ്റേഷനായ കൊച്ചി മെട്രോ പോലീസ് സ്റ്റേഷന്റെ ഉദ്ഘാടനം 17ന് വൈകുന്നേരം 3മണിക്ക് സൗത്ത് കളമശ്ശേരി സ്റ്റേഷന്‍ അങ്കണത്തില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

കൂടാതെ പത്തനംതിട്ട ജില്ലയിലെ ഇലവുംതിട്ട, ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ചോല, കോഴിക്കോട് ജില്ലയിലെ പന്തീരാങ്കാവ് ,കൊല്ലം ജില്ലയിലെ കണ്ണനെല്ലൂര്‍, കാസര്‍ഗോഡ് ജില്ലയിലെ മേല്‍പ്പറമ്പ് പോലീസ് സ്റ്റേഷനുകളുടെയും, തിരുവനന്തപുരം റൂറല്‍ ജില്ലയിലെ ലോവര്‍ സബോര്‍ഡിനേറ്റ് ക്വാര്‍ട്ടേഴ്സ്, വയനാട് ജില്ലയിലെ കേണിച്ചിറ ലോവര്‍ സബോര്‍ഡിനേറ്റ് ക്വാര്‍ട്ടേഴ്സ്, കണ്ണൂര്‍ ജില്ലയിലെ ഡിഎന്‍എ ലബോറട്ടറി, തിരുവനന്തപുരം റൂറല്‍ ജില്ലയിലെ മാറാനല്ലൂര്‍ എന്നീ പോലീസ് മന്ദിരങ്ങളുടെയും ഉദ്ഘാടനവും മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സിങ് വഴി ഉദ്ഘാടനം ചെയ്യും.

വി കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എ അദ്ധ്യക്ഷനായിരിക്കും. കെ എംആര്‍എല്‍ എംഡി എപിഎം മുഹമ്മദ് ഹനീഷ് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് താക്കോല്‍ കൈമാറും. കെ വി തോമസ് എംപി, എംഎല്‍എമാരായ പിടി തോമസ്, ഹൈബി ഈഡന്‍, അന്‍വര്‍സാദത്ത്, എം സ്വരാജ്, മേയര്‍ സൗമിനി ജെയിന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ആശാ സനില്‍, കളമശ്ശേരി മുനിസിപ്പാലിറ്റീ ചെയര്‍പേഴ്സണ്‍ റുക്കിയ ജമാല്‍, ആലുവ മുനിസിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ ലിസി എബ്രഹാം, ചൂര്‍ണിക്കര പഞ്ചായത്ത് പ്രസിഡണ്ട് എ പി ഉദയകുമാര്‍, സര്‍ക്കാര്‍ ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവ, കെഎംആര്‍എല്‍ സെക്യൂരിറ്റീ അഡൈ്വസര്‍ ജേക്കബ് പുന്നൂസ്, എഡിജിപി ബി അനില്‍കാന്ത്, ഐജി വിജയ് സാഖറെ, കൊച്ചി സിറ്റി പോലീസ് മേധാവി കെ പി ഫിലിപ്പ്, മുന്‍ എംപി പി രാജീവ്, എറണാകുളം റൂറല്‍ പോലീസ് മേധാവി രാഹുല്‍ ആര്‍ നായര്‍ പങ്കെടുക്കും.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com