27
Tuesday
October 2020

മലമ്പുഴ ഉദ്യാനം-യക്ഷി -റോക്ക് ഗാര്‍ഡന്‍ നവീകരണ ഉദ്ഘാടനം

Google+ Pinterest LinkedIn Tumblr +

പാലക്കാട്: മലമ്പുഴ ഡാം ഉദ്യാനത്തില്‍ ഗ്രീന്‍ കാര്‍പെറ്റ് പദ്ധതിയുടെയും യക്ഷി പ്രതിമ നവീകരിച്ചതിന്റെയും ഉദ്ഘാടനം ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാനും മലമ്പുഴ എം.എല്‍.എയുമായ വി.എസ് അച്യുതാനന്ദന്‍ 22ന് വൈകിട്ട് നാലിന്
നിര്‍വഹിക്കും.

പരിസര ശുചിത്വം, മെച്ചപ്പെട്ട സേവനങ്ങള്‍, അടിസ്ഥാനസൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ രണ്ടു കോടി ചെലവഴിച്ച് നടപ്പാക്കുന്ന സമഗ്ര കര്‍മ പദ്ധതിയാണ് ഗ്രീന്‍ കാര്‍പെറ്റ്. ഈ പദ്ധതിപ്രകാരം മലമ്പുഴ ഡാം ഗാര്‍ഡന്‍, റോക്ക് ഗാര്‍ഡന്‍ എന്നിവയുടെ അടിസ്ഥാന നവീകരണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചതിന്റെയും കൂടാതെ മലമ്പുഴ ഉദ്യാനത്തില്‍ യക്ഷി പ്രതിമ നവീകരിച്ചതിന്റെയും ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ശാന്തകുമാരി അധ്യക്ഷനാവും. ജില്ലാ കലക്ടര്‍ ഡി. ബാലമുരളി, ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കും.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com