22
Thursday
April 2021

ഇന്ത്യയും ശ്രീലങ്കയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ചർച്ചകൾ നടത്തി

Google+ Pinterest LinkedIn Tumblr +

ന്യൂഡൽഹി: ശ്രീലങ്കയുമായുള്ള ഇന്ത്യയുടെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോഡിയും ശ്രീലങ്കൻ പ്രധാനമന്ത്രി റാണാ വിക്രമസിംഗയും ചർച്ച നടത്തി. ഇരു നേതാക്കളും പ്രാദേശിക, ആഗോള പ്രശ്നങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ പങ്കുവെച്ചു. ഇരു രാജ്യങ്ങളും തമ്മിൽ എടുത്തിട്ടുള്ള തീരുമാനങ്ങൾ നടപ്പിലാക്കുന്നതിൽ പുരോഗതി വിലയിരുത്തി.

മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനാണ് ശ്രീലങ്കൻ പ്രധാനമന്ത്രി ഇൻഡ്യയിലെത്തിയത്. ഭാര്യ മൈത്രി വിക്രമസിംഗയും ഒപ്പമുണ്ടായിരുന്നു. വ്യാപാര നിക്ഷേപ സഹകരണം, വിദ്യാഭ്യാസം, ആരോഗ്യം, പശ്ചാത്തല സൗകര്യം, കണക്ടിവിറ്റി, ശേഷി വികസനം തുടങ്ങിയ മേഖലകളിലെ ബന്ധം എന്നീ കാര്യങ്ങളാണ് ചർച്ച ചെയ്തത്.

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്, കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്, രാഹുൽ ഗാന്ധി, യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി എന്നിവരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com