മുംബൈ: ഇന്ത്യ ഓസ്ട്രേലിയ ഏകദിന പരമ്പരയില്‍ ആദ്യ മത്സരത്തില്‍ ടോസ് നേടി ഇന്ത്യ ബാറ്റിംഗിന്. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം ആരംഭിക്കുന്നത്. രണ്ട് ടീമുകളും ഏറെ നാളുകള്‍ക്ക് ശേഷമാണ് ഏറ്റുമുട്ടുന്നത്. മൂന്ന് ഏകദിന മത്സരങ്ങളാണ് പരമ്പരയിലുള്ളത്.
ആരോണ്‍ ഫിഞ്ച് ആണ് ഓസ്ട്രേലിയന്‍ ടീമിന്റെ നായകന്. ഇന്ത്യന്‍ ടീമില്‍ രോഹിത് ശര്‍മ്മ തിരിച്ചെത്തിയിട്ടുണ്ട്. ഇതുവരെ താരതമ്യേന ചെറിയ ടീമുകളുമായിട്ടാണ് ഇന്ത്യ മത്സരിച്ചത്. ശക്തരായ ഒരു ടീമുമായി ഏറ്റുമുട്ടുമ്പോള്‍ രണ്ട് ടീമുകള്‍ക്കും വിജയ സാധ്യതയുണ്ട്.