ചെന്നൈ: മൂന്നാം ട്വന്റി20 മൽസരത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യയ്ക്ക് 182 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത വെസ്റ്റ് ഇൻഡീസ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 181 റൺസ് എടുത്തു. നികോളാസ് പുരാൻ അർധസെഞ്ചുറി നേടി.
മികച്ച തുടക്കമാണ് വെസ്റ്റ് ഇൻഡീസിന് ലഭിച്ചത്. സ്കോർ 51 ൽ നില്‍ക്കെ ഇന്ത്യ ആദ്യ വിക്കറ്റ് വീഴ്ത്തി. രണ്ടാം മൽസരത്തിനിറങ്ങിയ അതേ ഇലവനുമായാണ് വെസ്റ്റ് ഇൻഡീസ് അവസാന പോരാട്ടത്തിനും ഇറങ്ങിയത്. എന്നാൽ ഇന്ത്യൻ ടീമിൽ കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര എന്നിവര്‍ക്കു പകരം യുസ്വേന്ദ്ര ചഹൽ, വാഷിങ്ടൻ സുന്ദർ എന്നിവരാണ് ടീമിലുള്ളത്.