19
Monday
October 2020

ഇന്ത്യന്‍ പൗരത്വ നിയമത്തെ എതിര്‍ത്ത് യൂറോപ്യന്‍ യൂണിയന്‍ എം പിമാര്‍

Google+ Pinterest LinkedIn Tumblr +

ന്യൂഡല്‍ഹി: ഇന്ത്യന്‍ പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ത്ത് പ്രമേയം പാസാക്കാനൊരുങ്ങി യൂറോപ്യന്‍ യൂണിയന്‍ (ഇയു) എംപിമാര്‍. യൂറോപ്യന്‍ യൂണിയനിലെ 150 ലധികം വരുന്ന എംപിമാര്‍ ചേര്‍ന്നാണ് അഞ്ച് പേജുള്ള പ്രമേയം തയാറാക്കിയത്.

ലോകത്തെ മുഴുവന്‍ ബാധിക്കുന്നതാണ് ഇന്ത്യയില്‍ നടപ്പാക്കാന്‍ പോകുന്ന നിയമമെന്ന് പ്രമേയത്തില്‍ പറയുന്നു. ബ്രസല്‍സില്‍ അടുത്ത ആഴ്ച ആരംഭിക്കുന്ന യൂറോപ്യന്‍ പാര്‍ലമെന്റില്‍ പ്രമേയം അവതരിപ്പിക്കാനാണ് നീക്കം. പ്രക്ഷോഭം നടത്തുന്നവരെ അക്രമികളായി ചിത്രീകരിക്കുന്നത് അവസാനിപ്പിക്കണമെന്നും എംപിമാര്‍ ആവശ്യപ്പെട്ടു.

നിയമം നടപ്പാക്കുന്നതിലൂടെ നിരവധി ആളുകള്‍ രാജ്യമില്ലാത്തവരായി മാറും. വലിയ മാനുഷിക പ്രശ്‌നത്തിന് ഇതു വഴിതെളിക്കും. ലോകത്തിലെ ഏറ്റവും വലിയ പൗരത്വ പ്രതിസന്ധിക്കായിരിക്കും വഴി തുറക്കുന്നത്. മത ന്യൂനപക്ഷങ്ങളെ ഉപദ്രവിക്കുകയും പ്രതിപക്ഷത്തേയും മനുഷ്യാവകാശ പ്രവര്‍ത്തകരേയും മാധ്യമപ്രവര്‍ത്തകരേയും വിമര്‍ശകരേയും നിശബ്ദരാക്കുകയുമാണ് ഈ നിയമം ചെയ്യുന്നത്.

ഇന്ത്യയുമായി വാണിജ്യപരമായ കരാറുകളില്‍ ഏര്‍പ്പെടുമ്പോള്‍ മനുഷ്യാവകാശങ്ങള്‍ പാലിക്കുന്നതിനാവശ്യമായ വ്യവസ്ഥകള്‍കൂടി ചേര്‍ക്കണമെന്ന് എംപിമാര്‍ പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

Share.

Comments are closed.

Social Media Auto Publish Powered By : XYZScripts.com