ന്യൂഡൽഹി: കശ്മീർ വിഷയത്തിൽ തുർക്കി പ്രസിഡന്റ് റീസെപ് തയ്യിപ് എർദോഗന്റെ അഭിപ്രായത്തെ ഇന്ത്യ വിമർശിക്കുകയും ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു. വെള്ളിയാഴ്ച പാകിസ്താൻ പാർലമെന്റിൽ നടത്തിയ പ്രസംഗത്തിൽ എർദോഗൻ “കശ്മീർ ജനതയുടെ പോരാട്ടത്തെ ഒന്നാം ലോക മഹായുദ്ധ സമയത്ത് വിദേശ ആധിപത്യത്തിനെതിരെ തുർക്കി ജനത നടത്തിയ പോരാട്ടവുമായി താരതമ്യം ചെയ്തിരുന്നു.
ജമ്മു കശ്മീരിനെക്കുറിച്ച് തുർക്കി പ്രസിഡന്റ് നടത്തിയ എല്ലാ പരാമർശങ്ങളും ഇന്ത്യ തള്ളിക്കളഞ്ഞതായി വിദേശകാര്യ മന്ത്രാലയം വക്താവ് രവീഷ് കുമാർ പറഞ്ഞു. “ജമ്മു കശ്മീരിനെക്കുറിച്ചുള്ള എല്ലാ പരാമർശങ്ങളും ഇന്ത്യ നിരസിക്കുന്നു, ഇത് ഇന്ത്യയുടെ അവിഭാജ്യവും മാറ്റാനാവാത്തതുമായ ഭാഗമാണ്” ജമ്മു കശ്മീരിനെക്കുറിച്ചുള്ള എർദോഗന്റെ അഭിപ്രായത്തെ പരാമർശിച്ച് രവീഷ് കുമാർ പറഞ്ഞു.
ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്നും പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്കുള്ള ഭീകരവാദമുൾപ്പെടെയുള്ള കാര്യങ്ങളെ കുറിച്ച് ശരിയായ ധാരണ ഉണ്ടാകണമെന്നും ഞങ്ങൾ തുർക്കി നേതൃത്വത്തോട് അഭ്യർത്ഥിക്കുന്നു.