27
Friday
November 2020

ഇന്ത്യ-യുഎസ് സൈനികബന്ധം; പുതിയ കരാർ ഒപ്പുവെച്ചു

Google+ Pinterest LinkedIn Tumblr +

ന്യൂ​ഡ​ൽ​ഹി: സൈ​നി​ക​രം​ഗ​ത്തെ അ​തി​നൂ​ത​ന വാ​ർ​ത്താ​വി​നി​മ​യ സാ​ങ്കേ​തി​ക​ വി​ദ്യ ഇ​ന്ത്യ​ക്കു കി​ട്ടാ​ൻ സ​ഹാ​യി​ക്കു​ന്ന കോം​കാ​സ (ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ്, കോം​പാ​റ്റി​ബി​ലി​റ്റി, സെ​ക്യൂ​രി​റ്റി എ​ഗ്രി​മെ​ന്‍റ് ) ​യി​ൽ ഇ​ന്ത്യ ഒ​പ്പു​വ​ച്ചു. ഇരു രാജ്യങ്ങളുടെയും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​രും പ്ര​തി​രോ​ധ മ​ന്ത്രി​മാ​രും ത​മ്മി​ൽ ഹോ​ട്ട്‌​ലൈ​ൻ സ്ഥാ​പി​ക്കാ​നും തീ​രു​മാ​ന​മാ​യി.

വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സു​ഷ​മ സ്വ​രാ​ജും പ്ര​തി​രോ​ധ​മ​ന്ത്രി നിർമ്മല സീ​താ​രാ​മ​നും ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ചു. അ​മേ​രി​ക്ക​യി​ൽ​നി​ന്നു സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മൈ​ക്ക​ൽ പോംപി​യോ​യും പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി ജ​യിം​സ് മാ​റ്റി​സും പ​ങ്കെ​ടു​ത്തു. ച​ർ​ച്ച​യ്ക്കു ശേ​ഷം പോംപി​യോ​യും മാ​റ്റി​സും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യെ സ​ന്ദ​ർ​ശി​ച്ചു. മൂ​ന്നു സൈ​നി​ക​വി​ഭാ​ഗ​ങ്ങ​ളും ഉ​ൾ​പ്പെ​ട്ട സം​യു​ക്ത സൈ​നി​കാ​ഭ്യാ​സം അ​ടു​ത്ത​വ​ർ​ഷം ന​ട​ത്താ​നും ഇ​രു​രാ​ജ്യ​ങ്ങ​ളും തീ​രു​മാ​നി​ച്ചു. കി​ഴ​ക്ക​ൻ തീ​ര​ത്താ​കും ഇ​തെ​ന്നു നി​ർ​മ​ല സീ​താ​രാ​മ​ൻ പ​റ​ഞ്ഞു. എ​ച്ച് വ​ൺ ബി ​വീ​സ കാ​ര്യ​ത്തി​ൽ ഇ​ന്ത്യ​ൻ താ​ത്പ​ര്യ​ങ്ങ​ൾ അ​മേ​രി​ക്ക പ​രി​ഗ​ണി​ക്കു​മെ​ന്നു ച​ർ​ച്ച​യ്ക്കു ശേ​ഷം സു​ഷ​മ സ്വ​രാ​ജ് പ്ര​ത്യാ​ശി​ച്ചു.

കോം​കാ​സി​യ​ൽ ഒ​പ്പി​ട്ട​തോ​ടെ സി-130, ​സി-17, പി-81 ​തു​ട​ങ്ങി​യ വി​മാ​ന​ങ്ങ​ളി​ലും അ​പ്പാ​ഷെ, ചി​നൂ​ക് ഹെ​ലി​കോ​പ്റ്റ​റു​ക​ളി​ലും ഉ​പ​യോ​ഗി​ക്കു​ന്ന ര​ഹ​സ്യ വാ​ർ​ത്താ​വി​നി​മ​യ ശൃം​ഖ​ല​യു​ടെ സാ​ങ്കേ​തി​ക​വി​ദ്യ ഇ​ന്ത്യ​ക്ക് കി​ട്ടും. ഇ​ന്ത്യ റ​ഷ്യ​യി​ൽ​നി​ന്നും ഫ്രാ​ൻ​സി​ൽ​നി​ന്നും കൂ​ടു​ത​ൽ യു​ദ്ധോ​പ​ക​ര​ണ​ങ്ങ​ളും സം​വി​ധാ​ന​ങ്ങ​ളും വാ​ങ്ങു​ന്ന​തി​നാ​ൽ ര​ഹ​സ്യ​വാ​ർ​ത്താ​വി​നി​മ​യ സാ​ങ്കേ​തി​ക​വി​ദ്യ ഇ​ന്ത്യ​ക്ക് ന​ൽ​കു​ന്ന​ത് സു​ര​ക്ഷി​ത​മ​ല്ലെ​ന്നാ​യി​രു​ന്നു യു​എ​സി​ന്‍റെ മു​ൻ നി​ല​പാ​ട്. കോം​കാ​സ ച​ർ​ച്ച പ​ത്തു​വ​ർ​ഷം നീ​ളാ​ൻ ഇ​തു കാ​ര​ണ​മാ​യി. കോം​കാ​സ ഒ​പ്പു​വ​ച്ച​തോ​ടെ യു​എ​സ് വാ​ർ​ത്താ​വി​നി​മയ ശൃം​ഖ​ല ഇന്ത്യ മു​ൻ​പ് വാ​ങ്ങി​യി​ട്ടു​ള്ള യു​എ​സ് നി​ർ​മി​ത വി​മാ​ന​ങ്ങ​ളി​ലും ഉ​പ​യോഗിക്കാം. അ​മേ​രി​ക്ക​യു​ടെ സൈ​നി​ക വാ​ർ​ത്താ​വി​നി​മ​യ സാ​ങ്കേ​തി​ക​വി​ദ്യ ഇ​ന്ത്യ​ക്ക് ല​ഭി​ക്കാ​നും അ​മേ​രി​ക്ക​യു​ടെ​യും ഇ​ന്ത്യ​യു​ടെയും സൈ​നി​ക വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ഇരു കൂ​ട്ട​രു​ടെ​യും വാ​ർ​ത്താ​വി​നി​മ​യ ശൃം​ഖ​ല​ക​ൾ ഉ​പ​യോ​ഗി​ക്കാ​നും ഇ​തു സ​ഹാ​യി​ക്കും.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com