10
Saturday
April 2021

ഷോട്ട്പുട്ടിൽ ഗെയിംസ് റെക്കോർഡോടെ ഇന്ത്യയ്ക്ക് ഏഴാം സ്വർണം

Google+ Pinterest LinkedIn Tumblr +

ജക്കാർത്ത: ഏഷ്യൻ ഗെയിംസിൻ്റെ ഏഴാം ദിനത്തിൽ ഏഴാം സ്വർണം സ്വന്തമാക്കി ഇന്ത്യ. ഷോട്ട്പുട്ടിൽ തേജീന്ദർപാൽ സിങ്ങാണ് ഇന്ത്യയ്ക്കായി ഏഴാം സ്വർണം നേടിയത്. 20.75 മീറ്റർ ദൂരം കണ്ടെത്തിയ തേജീന്ദർ, ഗെയിംസ് റെക്കോർഡും സ്വന്തം പേരിലാക്കി. ഇതോടെ ഓം പ്രകാശ് കരാനയുടെ പേരിലുള്ള ദേശീയ റെക്കോർഡും (20.69 മീറ്റർ) പഴങ്കഥയായി. ഇരുപത്തിമൂന്നുകാരനായ തേജീന്ദർപാൽ സിങ് കഴിഞ്ഞ വർഷം ഭുവനേശ്വറിൽ നടന്ന ഏഷ്യൻ ചാംപ്യൻഷിപ്പിൽ വെള്ളി മെ‍ഡൽ നേടിയിരുന്നു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com