31
Saturday
October 2020

വയനാടിന് സഹായഹസ്തവുമായി വ്യക്തികളും സംഘടനകളും

Google+ Pinterest LinkedIn Tumblr +

വയനാട്: മഴക്കെടുതിയില്‍ സര്‍വ്വതും നഷ്ടപ്പെട്ടവര്‍ക്ക് ആശ്വാസമായി വ്യക്തികളും സംഘടനകളും സജ്ജീവമായി രംഗത്ത്. കുടിവെള്ളം മുതല്‍ സാനിറ്ററി നാപ്കിന്‍ വരെയുള്ള സാധന സാമഗ്രികള്‍ കളക്ടറേറ്റിലെത്തിച്ചുതുടങ്ങി. ഇതരജില്ലകളില്‍നിന്നും അയല്‍സംസ്ഥാനമായ തമിഴ്നാട്ടില്‍ നിന്നും സഹായങ്ങള്‍ ജില്ലയിലേക്കെത്തന്നുണ്ട്. പത്രമാധ്യമങ്ങളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും ജില്ലാ ഭരണകൂടം നല്‍കിയ അറിയിപ്പുകളാണ് ഇത്തരത്തില്‍ സഹായങ്ങളെത്താന്‍ എറെ സഹായിച്ചത്. ജില്ലാ റവന്യു വകുപ്പിൻ്റെ നേത്യത്വത്തില്‍ 150 ഉദ്യോഗസ്ഥരാണ് ഇവ ശേഖരിക്കാനും തരംതിരിച്ച് വിവിധ ക്യാമ്പുകളില്‍ എത്തിക്കാനും രാപ്പകല്‍ പരിശ്രമിക്കുന്നത്.

അരി, കപ്പ, പച്ചക്കറികള്‍, വസ്ത്രങ്ങള്‍, പുതപ്പ്, കുടിവെള്ളം, സാനിറ്ററി നാപ്കിനുകള്‍ തുടങ്ങി വിവിധ സാധനങ്ങള്‍ ഇങ്ങനെ ശേഖരിച്ചിട്ടുണ്ട്. ശേഖരിച്ച് തരംതിരിക്കുന്ന മുറയ്ക്ക് അവ ജില്ലയിലെ വിവിധ ക്യാമ്പുകളിലെത്തിക്കും. വിവിധതരം പുതിയ വസ്ത്രങ്ങള്‍ ഇതിനോടകം എത്തിയിട്ടുണ്ട്. ഉപയോഗിച്ച് പഴകിയ വസ്ത്രങ്ങള്‍ സ്വീകരിക്കില്ലെന്ന് സബ് കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് അറിയിച്ചു. സ്‌കൂള്‍ ബാഗുകള്‍, പഠനോപകരണങ്ങള്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള സാനിറ്ററി നാപ്കിന്‍സ്, പാത്രങ്ങള്‍, ബള്‍ബുകള്‍ തുടങ്ങിയവയാണ് ഇനി ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. സഹായങ്ങള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ ക്യാമ്പുകളില്‍ എത്തിക്കേണ്ട ആവശ്യമില്ല. ജില്ലാ കളക്ടറേറ്റില്‍ എത്തിച്ചാല്‍ മതിയാകും.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com