7
Sunday
March 2021

വീടുകള്‍ നന്നാക്കുന്നതിന് ഒരു ലക്ഷം രൂപവരെ പലിശ രഹിത വായ്പ; മുഖ്യമന്ത്രി

Google+ Pinterest LinkedIn Tumblr +

തിരുവനന്തപുരം: പ്രളയത്തില്‍ തകര്‍ന്ന വീടുകള്‍ നന്നാക്കുന്നതിന് പലിശരഹിത വായ്പ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേടുവന്ന വീട്ടുപകരണങ്ങള്‍ നന്നാക്കുന്നതിന് കര്‍മ പദ്ധതികള്‍ രൂപവത്കരിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

സംസ്ഥാനത്തെ ചില ദുരിതാശ്വാസ ക്യാമ്പുകള്‍ അദ്ദേഹം സന്ദര്‍ശിച്ചിരുന്നു.
വീടുകളില്‍ നിന്ന് മാറി നില്‍ക്കേണ്ടി വന്നതിലെ വിഷമങ്ങള്‍ ഒഴിച്ചാല്‍ ക്യാമ്പുകളിലെ സൗകര്യങ്ങളില്‍ എല്ലാവരും തൃപ്തരാണെന്നും എന്നാല്‍, ക്യാമ്പില്‍നിന്ന് പോയാലുള്ള അവസ്ഥയെക്കുറിച്ചുള്ള ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അവശ്യസാധനങ്ങള്‍ വാങ്ങാന്‍ ഒരു ലക്ഷം രൂപ ഗൃഹനാഥയുടെ പേരില്‍ പലിശരഹിത വായ്പ നല്‍കും. വിവിധ ബാങ്കുകളുടെ സഹകരണത്തോടെയാണ് ഈ വായ്പാപദ്ധതി നടപ്പാക്കുക. ഇതിനായി ബാങ്കുകളുമായി ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com