11
Tuesday
May 2021

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഐ എന്‍ ടി യു സി നേതാവ് മരിച്ചു

Google+ Pinterest LinkedIn Tumblr +

കണ്ണൂര്‍: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഐ എന്‍ ടി യു സി നേതാവ് മരിച്ചു. കുഞ്ഞിമംഗലം റോഡില്‍ ഓട്ടോ മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഐ എന്‍ ടി യു സി നേതാവും ഓട്ടോ ഡ്രൈവറും പെരിയാട്ടെ ബൂത്ത് പ്രസിഡന്റുമായ പെരിയാട്ടെ മുരളി കൃഷ്ണനാണ് (48) മരിച്ചത്.

കഴിഞ്ഞ ദിവസം രാത്രി ഓട്ടം കഴിഞ്ഞ് വരുന്ന വഴി കുഞ്ഞിമംഗലത്ത് വച്ച് ഓട്ടോ മറിഞ്ഞാണ് അപകടമുണ്ടായത്. ഉടന്‍ തന്നെ പരിയാരം മെഡിക്കല്‍ കോളജിലും തുടര്‍ന്ന് മംഗലാപുരം സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ശനിയാഴ്ച പുലര്‍ച്ചയോടെ മരണപ്പെടുകയായിരുന്നു. സംസ്‌ക്കാരം ശനിയാഴ്ച വൈകിട്ട് അഞ്ചു മണിക്ക് കൊക്കാട് സമുദായ ശ്മശാനത്തില്‍. പെരിയാട്ടെ മുളിക്കോട്ട് മാധവിയമ്മ-പരേതനായ നാരായണന്‍ ദമ്പതികളുടെ മകനാണ്. ഭാര്യ: രജനി. മക്കള്‍: രമിത, രമ്യ. മരുമകന്‍: സൂരജ്. സഹോദരങ്ങള്‍: ഉഷ, പരേതനായ പ്രേമന്‍.

Share.

Comments are closed.

Social Media Auto Publish Powered By : XYZScripts.com