6
Thursday
May 2021

മഷി മായ്ക്കുന്ന പേന ഉപയോഗിച്ച് പി എസ് സി തട്ടിപ്പ്; ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

Google+ Pinterest LinkedIn Tumblr +

ചെന്നൈ: മഷി മായ്ക്കുന്ന പേന ഉപയോഗിച്ച് ചെന്നൈയില്‍ വന്‍ പി എസ് സി തട്ടിപ്പ്. തമിഴ്‌നാട് പബ്ലിക് സര്‍വീസ് കമ്മീഷന്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നടന്ന തട്ടിപ്പിലൂടെ 36 പേരാണ് ആദ്യ റാങ്കുകളില്‍ ഇടം പിടിച്ചത്. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച തമിഴ്‌നാട് പിഎസ്‌സി 99 ഉദ്യോഗാര്‍ത്ഥികളെ ആജീവനാന്തം ഡീബാര്‍ ചെയ്തിരിക്കുകയാണ്.

എഴുതി അരമണിക്കൂറിനകം മാഞ്ഞ് പോകുന്ന മഷിയുള്ള പേന വച്ചാണ് പരീക്ഷയില്‍ അട്ടിമറി നടന്നത്. കോഴ നല്‍കിയ ഉദ്യോഗാര്‍ത്ഥികള്‍ മാജിക് പേന വച്ച് പരീക്ഷ എഴുതും. അരമണിക്കൂറിനകം മഷി മായുന്ന ഉത്തരപേപ്പറില്‍ പിന്നീട് തമിഴ്‌നാട് പിഎസ്‌സി ഉദ്യോഗസ്ഥര്‍ ശരിയായ ഉത്തരം രേഖപ്പെടുത്തും.

നന്നായി എഴുതിയിട്ടും റാങ്ക് ലിസ്റ്റില്‍ ഇടം പിടിക്കാത്തില്‍ സംശയം തോന്നിയ ഉദ്യോഗാര്‍ത്ഥികള്‍ വിശദപരിശോധന ആവശ്യപ്പെട്ടതോടെയാണ് തട്ടിപ്പ് പുറത്തായത്. പിഎസി ഉദ്യോഗസ്ഥരുടെ ഒത്താശയോടെയായിരുന്നു തട്ടിപ്പെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷാകേന്ദ്രങ്ങള്‍ തിരഞ്ഞെടുക്കുന്നതാണ് ആദ്യ രീതി. പരീക്ഷാ പേപ്പറിലെ ഒബ്ജക്ടീവ് കോളങ്ങള്‍ പൂരിപ്പിക്കാന്‍ ഉദ്യോഗാര്‍ത്ഥികള്‍ കരുതിയത് പ്രത്യേക മഷിനിറച്ച പേന. എഴുതി അരമണിക്കൂറിനകം മഷി മായും. പരീക്ഷ കഴിഞ്ഞ് ഉത്തരകടലാസ് ശേഖരിച്ച ഉദ്യോഗസ്ഥര്‍ പിന്നീട് ഭദ്രമായി ശരിയായ ഉത്തരം രേഖപ്പെടുത്തും.

എന്നാല്‍ പരീക്ഷാഹാളില്‍ വച്ച് എഴുതിയ ഉത്തരങ്ങളുടെ എണ്ണവും ഉത്തരകടലാസിലെ കണക്കും തെറ്റിയതോടെയാണ് തട്ടിപ്പ് പൊളിഞ്ഞത്. സംഭവത്തില്‍ രണ്ട് പിഎസ്‌സി ഉദ്യോഗസ്ഥരടക്കം ആറ് പേര്‍ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്.

Share.

Comments are closed.

Social Media Auto Publish Powered By : XYZScripts.com