21
Wednesday
October 2020

വനിതാമതില്‍ ചരിത്രസംഭവമാകും

Google+ Pinterest LinkedIn Tumblr +

ഇടുക്കി : കേരളത്തിന്റെ സാമൂഹ്യ നവോത്ഥാന മുന്നേറ്റത്തിനും സ്ത്രീ പുരുഷ സമത്വവും ലക്ഷ്യമാക്കി ജനുവരി ഒന്നിന് സൃഷ്ടിക്കുന്ന വനിതാമതില്‍ ലോകശ്രദ്ധയാകര്‍ഷിക്കുന്ന ചരിത്രസംഭവമായി മാറുമെന്ന് വൈദ്യുതിമന്ത്രി എം.എം മണി അഭിപ്രായപ്പെട്ടു. വനിതാമതില്‍ കാമ്പയിനോടനുബന്ധിച്ച് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാതല സംഘാടക സമിതി രൂപീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളം നേടിയെടുത്ത നവോത്ഥാനമൂല്യങ്ങള്‍ സംരക്ഷിക്കാന്‍ സാമൂഹ്യ നവോത്ഥാന സംഘടനകളുടെയും പുരോഗമന പ്രസ്ഥാനങ്ങളുടെയും ഒത്തൊരുമയോടെയുള്ള വലിയ മുന്നേറ്റം കേരളത്തിന്റെ പുരോഗമന കാഴ്ചപ്പാട് ഊട്ടിയുറപ്പിക്കുന്നതാകുമെന്നും അദ്ദേഹം പറഞ്ഞു. ജനുവരി ഒന്നിന് വനിതകള്‍ അണിനിരക്കുന്ന വനിതാമതില്‍ സ്ത്രീകളുടെ അഭിമാന മതിലായി മാറുമെന്ന് യോഗത്തില്‍ സംസാരിച്ച ഇ.എസ്. ബിജിമോള്‍ എം.എല്‍.എ പറഞ്ഞു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com