6
Saturday
March 2021

ഐ.ടി.ഐ കളെല്ലാം ഹരിത കാമ്പസുകളാകും

Google+ Pinterest LinkedIn Tumblr +

കൊല്ലം : ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തില്‍ വ്യാവസായിക പരിശീലന വകുപ്പുമായി ചേര്‍ന്ന് കേരളത്തിലെ ഐ.ടി.ഐകളെല്ലാം ഹരിത കാമ്പസുകളാക്കുന്നു. ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് കൊണ്ട് ഐ.ടി.ഐ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി ശില്പശാല സംഘടിപ്പിച്ചു. ഹരിത കാമ്പസുകളാക്കി മാറ്റാന്‍ നടത്തേണ്ട പ്രവര്‍ത്തനം സംബന്ധിച്ചാണ് ചര്‍ച്ച നടത്തിയത്.
കലക്‌ട്രേറ്റില്‍ സംഘടിപ്പിച്ച ശില്പശാലയില്‍ ഹരിതകേരളം മിഷന്റെ പ്രവര്‍ത്തനങ്ങളായ മാലിന്യ സംസ്‌ക്കരണം, ജല സംരക്ഷണം, കൃഷി വികസനം, ഹരിതചട്ടം തുടങ്ങിയ വിഷയങ്ങളില്‍ പ്രഭാഷണം നടത്തി. റിസോഴ്‌സ് പേഴ്‌സണ്‍ ബീനാദയന്‍, കൃഷി ഓഫീസര്‍ എം.എസ് പ്രമോദ്, ഹരിതകേരളം മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ എസ്. ഐസക്ക്, തുടങ്ങിയവര്‍ ക്ലാസുകള്‍ നയിച്ചു. അധ്യാപകര്‍ക്കൊപ്പം വിദ്യാര്‍ഥികളും പങ്കെടുത്തു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com