22
Thursday
October 2020

ജാഗ്വർ എഫ് -പേസ് ഉടൻ ഇന്ത്യൻ വിപണിയിലെത്തും

Google+ Pinterest LinkedIn Tumblr +

വാഹനനിര്‍മാതാക്കളായ ജഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യയുടെ നേതൃത്വത്തില്‍ നിര്‍മിച്ച എഫ്-പേസ് ഇഞ്ചിനീയം പൂണെയിലാണ് പുറത്തിറങ്ങുന്നത്. ബോഡിയുടെ 80 ശതമാനവും അലുമിനിയത്തില്‍ നിര്‍മ്മിച്ചിരിക്കുന്നതാണ് ഈ വാഹനത്തിന്റെ പ്രത്യേകത. ജാഗ്വര്‍ വാഹനങ്ങളിൽ സ്ഥിരം കണ്ടുവരുന്ന ഡിസൈനിലുള്ള ഗ്രില്ല്, നേര്‍ത്ത എല്‍ഇഡി ഹെഡ്‌ലാംപ്, എല്‍ ഷേപ്പ്ഡ് ഡിആര്‍എല്‍, ബ്ലാക്ക് സ്‌കിഡ് പ്ലേറ്റ്, അതുകൂടാതെ ബംബറിന്റെ താഴെയായി വീതി കുറഞ്ഞ ഫോഗ് ലാംപ് എന്നിവയാണ് ഈ വാഹനത്തിന്റെ മുന്‍വശത്തെ അലങ്കരിക്കുന്നത്.

എന്നാല്‍ ഇന്റീരിയറിലും ഏറെ പുതുമകള്‍ ജാഗ്വര്‍ ഒരുക്കിയിട്ടുണ്ട്. കോക്ക്പിറ്റ് സമാനമായ ഇന്റീരിയറില്‍ 10.2 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍, വൈ-ഫൈ സ്‌പോട്ട്, ഡ്രൈവര്‍ കണ്ടീഷന്‍ മോണിറ്റര്‍ ഉള്‍പ്പെടെയുള്ള ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ലെതര്‍ ഫിനീഷിങ് സീറ്റുകള്‍ എന്നിവയാണ് ഇന്റീരിയറിനെ ആഡംബരമാകുന്നത്. ശക്തമായ സുരക്ഷാ ഉറപ്പാക്കുന്നതിനായി സ്റ്റാന്റേഡ് ഫീച്ചറുകള്‍ക്കൊപ്പം പാര്‍ക്ക് അസിസ്റ്റന്‍സ്, ലെയ്ന്‍ കണ്‍ട്രോള്‍ അസിസ്റ്റ്, 360 ഡിഗ്രി പാര്‍ക്കിങ് സെന്‍സര്‍, എന്നിവയും പുതുതായി എത്തുന്ന എഫ്-പേസില്‍ ഒരുക്കിയിട്ടുണ്ട്. രണ്ട് ലിറ്റര്‍ ഇന്‍ജെയിയം പെട്രോള്‍ എന്‍ജിനിലാണ് ഇന്ത്യന്‍ നിര്‍മിത എഫ്-പേസ് ഇഞ്ചിനിയം പെട്രോള്‍ മോഡലിന് 63.17 ലക്ഷം രൂപയാണ് ഇന്ത്യയിലെ ഷോറൂം വില.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com